ADVERTISEMENT

മുണ്ടക്കയം ഈസ്റ്റ് ∙ സ്വർണമാല മോഷ്ടിക്കാൻ പദ്ധതിയിട്ടിട്ട് മൂന്നു മാസം ആളില്ലാത്ത അവസരങ്ങൾക്കു വേണ്ടി കാത്തിരുന്നു, എല്ലാ പഴുതുകളും അടച്ച് ആയുധവുമായെത്തി പട്ടാപ്പകൽ കവർച്ച നടത്തിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പൊലീസ് വലയിലായി.  പെരുവന്താനം വനിത സഹകരണ സംഘം ഓഫിസിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി ജീവനക്കാരിയുടെ സ്വർണമാല കവർന്ന സംഭവത്തിൽ കപ്പാലുവേങ്ങ തേൻപാറതടത്തിൽ സുഭാഷ് (37), ആറന്മുള വല്ലനഭാഗം പെരുമാശ്ശേരിൽ ദീപക് (29) എന്നിവരാണ് അറസ്റ്റിലായത്.

പെരുവന്താനം  ടൗണിൽനിന്നു 300 മീറ്റർ മാറി ആളൊഴിഞ്ഞ സ്ഥലത്ത് പ്രവർത്തിക്കുന്ന   വനിതാ സഹകരണ സംഘം  ജീവനക്കാരിയായ കൊക്കയാർ സ്വദേശിനി രജനിയുടെ കഴുത്തിൽ കിടന്ന സ്വർണമാലയാണ് പ്രതികൾ മോഷ്ടിച്ചത്. കൃത്യമായ ആസൂത്രണത്തോടെയാണ് മോഷണം നടത്തിയത്. പല ദിവസങ്ങളിലും പ്രതികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രണ്ടരയ്ക്കായിരുന്നു മോഷണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com