തെരുവുനായ്ക്കൾ നിരത്ത് വാഴുന്നു; പരുക്കേറ്റത് 3 പേർക്ക്

kottayam-koruthodu-stray-dogs-attack
SHARE

കോരുത്തോട് ∙ തെരുവുനായ് ശല്യം രൂക്ഷമായതോടെ ജനം ഭീതിയിൽ.  ആക്രമണത്തിൽ 3 പേർക്ക് പരുക്കേറ്റു. ശനിയാഴ്ച കുന്നിപ്പറമ്പിൽ ഗോപിക്കു കടിയേറ്റതാണ്  ഒടുവിലത്തെ സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ കുമാരമംഗലം സുനിൽ, റോഷ്നി എന്നിവരെയും നായ ആക്രമിച്ചിരുന്നു.6 നായ്ക്കളാണ് ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്. ഇതിൽ ഒരെണ്ണമാണ് ആളുകളെ ആക്രമിക്കുന്നത്. ആളുകളെ ആക്രമിച്ച ശേഷം ഓടി ഒളിക്കുന്ന നായ വീണ്ടും എത്തുന്നതായി നാട്ടുകാർ പറയുന്നു. കടകളിലും മറ്റു പോകുന്നവർ തടി രക്ഷിക്കാൻ വടി കരുതേണ്ട സ്ഥിതിയാണ്.വീടുകളിൽ വളർത്തിയ ശേഷം ഉപേക്ഷിച്ച നായ്ക്കളാണ് ടൗണിൽ അലഞ്ഞു തിരിഞ്ഞ് നടക്കുന്നതെന്നു പറയുന്നു.  കൂടുതൽ ആളുകളെ ആക്രമിക്കുന്നതിനു മുൻപേ പിടികൂടാൻ നടപടി വേണമെന്ന് ആവശ്യം ശക്തമായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA