ADVERTISEMENT

മീനടം ∙ കുഴികൾ കൊണ്ടു പൊറുതിമുട്ടി. ഒടുവിൽ നാട്ടുകാർ മുന്നിട്ടിറങ്ങി കുഴിയടച്ചു. മീനടം പഞ്ചായത്തിലെ മാത്തൂർപ്പടി-വട്ടക്കാവ് റോഡാണ് വഴിയോരക്കാറ്റ് നേച്ചർ ക്ലബ് പ്രവർത്തകരും നാട്ടുകാരും ചേർന്നു നന്നാക്കിയത്.  760 മീറ്റർ ദൂരമുള്ള റോഡിലെ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് നിറയെ കുഴികളായിരുന്നു. കുഴികളിൽ വീണ് ഇരുചക്രവാഹന യാത്രക്കാർക്കും കാൽനടക്കാർക്കും പരുക്കേൽക്കുന്നതു പതിവായതോടെയാണു നാട്ടുകാർ മുന്നിട്ടിറങ്ങിയത്. 

ടാറിങ് നടത്താനായി 2 തവണ ടെൻഡർ നടത്തിയിട്ടും തുക കുറവാണെന്ന് ആരോപിച്ച് കരാറുകാർ ജോലി ഏറ്റെടുക്കാൻ തയാറായില്ല. വഴിയോരക്കാറ്റ് നേച്ചർ ക്ലബ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ഐപ്പ് വയലിപ്പാടം, പ്രസിഡന്റ് ഗിരീന്ദ്രൻ നായർ, സെക്രട്ടറി ജൂബി വർഗീസ്‌, വൈസ് പ്രസിഡന്റ് ബിജു പല്ലാട്ട്, കോ ഓർഡിനേറ്റർ സാജൻ മംഗലത്ത്, പ്രവാസി സ്പോൺസർ ഷാജി തെക്കേടത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com