ADVERTISEMENT

പൂഞ്ഞാർ ∙ വിദ്യാസമ്പന്നരായ സ്ത്രീകൾക്കു സർക്കാർ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. സിപിഎം പൂഞ്ഞാർ ഏരിയ സമ്മേളനത്തോടനുബന്ധിച്ചു ജനാധിപത്യ മഹിളാ അസോസിയേഷൻ പൂഞ്ഞാർ ഏരിയ കമ്മിറ്റി നവകേരളവും സ്ത്രീസമൂഹവും എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ഷീല സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ഏരിയ കമ്മിറ്റി അംഗം രമേഷ് ബി വെട്ടിമറ്റം, പൂഞ്ഞാർ ലോക്കൽ സെക്രട്ടറി കെ.പി മധുകുമാർ, മഹിളാ അസോസിയേഷൻ ഏരിയ പ്രസിഡന്റ്‌ ആശ റിജു, ദ്രോണാചാര്യ കെ.പി.തോമസ്, ജില്ലാ കമ്മിറ്റി അംഗം രമ മോഹനൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോബിൾ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com