ഇത് റെമോ, കാണാതായിട്ട് 11 ദിവസം; വീടിന്റെ മതിൽ ചാടിയത് ആരോ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ടു പേടിച്ച്

പുതുപ്പള്ളി മഠത്തിപ്പടിയിൽ  കുന്നേപ്പറമ്പ് കെ.എം.ശശിയുടെ ഗോൾഡൻ റിട്രീവർ  വളർത്തുനായ ‘റെമോ’.
പുതുപ്പള്ളി മഠത്തിപ്പടിയിൽ കുന്നേപ്പറമ്പ് കെ.എം.ശശിയുടെ ഗോൾഡൻ റിട്രീവർ വളർത്തുനായ ‘റെമോ’.
SHARE

കോട്ടയം∙ കുടുംബാംഗത്തെ നഷ്ടപ്പെട്ട വേദനയിലാണ് പുതുപ്പള്ളി മഠത്തിപ്പടി കുന്നേപ്പറമ്പ് കുടുംബം. വെറും 28 ദിവസം പ്രായമുള്ളപ്പോൾ കൂടെക്കൂടി, പിന്നീട് മൂന്നര വർഷത്തോളം തങ്ങളുടെ എല്ലാമെല്ലാമായ വളർത്തുനായ ‘റെമോ’യെ നഷ്ടപ്പെട്ടിട്ട് ഇന്നു 11 ദിവസമാകുമ്പോൾ കെ.എം.ശശിക്കും കുടുംബത്തിനും ഉറക്കം തന്നെ നഷ്ടപ്പെട്ടു.ഡിസംബർ 27 വൈകിട്ടാണ് ഗോൾഡൻ റിട്രീവർ ഇന‌ത്തിൽപെട്ട റെമോയെ ആരോ കാറിൽ കയറ്റി കൊണ്ടുപോയത്. വീടിനടുത്ത് ആരോ പടക്കം പൊട്ടിക്കുന്ന സ്വരം കേട്ടു പേടിച്ചാണ് റെമോ വീടിന്റെ മതിൽ ചാടിയത്.

ഇതു മനസ്സിലാക്കിയ വീട്ടുകാർ ഉടൻ അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല.കൂടുതൽ അന്വേഷിച്ചപ്പോഴാണ് പുതുപ്പള്ളി–മണർകാട് റോഡിലൂടെ വന്ന നീല ആൾട്ടോ കാറിൽ വന്ന ആരോ റെമോയെ കയറ്റിക്കൊണ്ടുപോയതു കണ്ടതായി സമീപത്തുള്ള ഡിടിപി സെന്ററിലെ ജീവനക്കാരൻ പറഞ്ഞത്. സമീപത്തെ സ്ഥാപനത്തിലുള്ള സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ പിൻസീറ്റിലിരുത്തി റെമോയെ കൊണ്ടുപോകുന്നതു കാണാനായെന്ന് ശശി പറഞ്ഞു. ദൃശ്യങ്ങളടക്കം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA