ADVERTISEMENT

ചങ്ങനാശേരി ∙ പാമ്പുകളോടുള്ള ഇഷ്ടം ഇത്തിത്താനം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിക്ക് നേടിക്കൊടുത്തത് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സ് അംഗീകാരം. ഇത്തിത്താനം വെള്ളിക്കര വീട്ടിൽ വി.എസ്.ആതിര, കേരളത്തിൽ പ്രധാനമായും കാണപ്പെടുന്ന പാമ്പുകളുടെ പേരുകൾ മലയാളത്തിലും ഇംഗ്ലിഷിലും വേഗത്തിൽ പറഞ്ഞാണ് റെക്കോർഡ് ബുക്കിൽ ഇടം നേടിയത്.

70 പാമ്പുകളുടെ പേരുകൾ 58 സെക്കൻഡിൽ ഇംഗ്ലിഷിലും 46 സെക്കൻഡിൽ മലയാളത്തിലും പറഞ്ഞാണ് നേട്ടം കൈവരിച്ചത്. പാമ്പുകളോടുള്ള ഇഷ്ടം മൂലമാണ് ഇവയെക്കുറിച്ച് കൂടുതൽ അറിയാൻ ആതിരയെ പ്രേരിപ്പിച്ചത്. ഇതിന്റെ തുടർച്ചയായിട്ടാണ് റെക്കോർഡിനായി ശ്രമം നടത്തിയത്. വെള്ളിക്കര വീട്ടിൽ സജിമോന്റെയും ബീനയുടെയും മകളാണ്.  സഹോദരൻ വി.എസ്.അർജുൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com