അങ്ങനെ നമ്മുടെ കാരിക്കും പേരായി! അതും നല്ല ഇടിവെട്ട് പേര്: ഹെറ്റ്റോന്യനൂസ്റ്റ്യസ് ഫസ്കസ്

fuscus
കേരളത്തിൽ കണ്ടുവരുന്ന കാരി മീൻ.
SHARE

കോട്ടയം ∙ അങ്ങനെ നമ്മുടെ കാരിക്കും പേരായി! അതും നല്ല ഇടിവെട്ട് പേര്: ഹെറ്റ്റോന്യനൂസ്റ്റ്യസ് ഫസ്കസ് (Heteropneustes fuscus). കോട്ടയം ഗവൺമെന്റ് കോളജ് സുവോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറും ഡിപാർട്ട്മെന്റ് മേധാവിയും മാവേലിക്കര തടത്തിലാൽ സ്വദേശിയുമായ ഡോ. മാത്യുസ് പ്ലാമൂട്ടിലിന്റെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായിട്ടാണു കേരളത്തിലെ നാടൻ മത്സ്യമായ കാരിക്ക് തനതായ ശാസ്ത്രീയ നാമം ലഭിച്ചത്. തമിഴ്നാട്ടിലെ തരങ്കമ്പാടി എന്ന സ്ഥലത്തുള്ള ബ്രൗൺ, ചോക്ക്ലേറ്റ് നിറങ്ങളിൽ കാണപ്പെടുന്ന കാരിയുടെ ശാസ്ത്രീയ നാമമായ ‘ഹെറ്റ്റോന്യനൂസ്റ്റ്യസ് ഫോസിലിസ്’ എന്ന പേരിലാണ് കേരളത്തിലെ കാരി മീനും ഇതുവരെ അറിയപ്പെട്ടിരുന്നത്. 

ഡോ. മാത്യുസ് കേരളത്തിലെ കറുത്ത നിറത്തിലുള്ള കാരിയെപ്പറ്റി ശാസ്ത്രീയ, വർഗീകരണ പഠനം നടത്തുകയും തമിഴ്നാട്ടിലെ കാരിയിൽ നീന്നു വിഭിന്നമാണെന്ന് കണ്ടത്തുകയും ചെയ്തതിനെത്തുടർന്നാണു  സ്വന്തം ശാസ്ത്രീയ നാമം ലഭിച്ചത്. പത്തനംതിട്ടയിലെ ഒരു നീർച്ചാലിൽ നിന്ന് ശേഖരിച്ച കാരിയെയാണ് വിദഗ്ദ്ധ പഠനങ്ങൾക്ക് വിധേയമാക്കിയത്. രാജ്യാന്തര പ്രസിദ്ധീകരണമായ ബയോഡൈവേഴ്സിറ്റാസിൽ ഡോ. മാത്യൂസിന്റെ പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA