ADVERTISEMENT

കോട്ടയം ∙ ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു. 1103 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധ. ഇതിൽ 22 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. 313 പേർ മുക്തരായി. 4,440 പരിശോധനാഫലങ്ങളാണു ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.84​‌ ശതമാനം. 105 ദിവസങ്ങൾക്കു ശേഷമാണു ജില്ലയിൽ പ്രതിദിന കേസുകളുടെ എണ്ണം 1000 കടക്കുന്നത്. 1,259 പ്രതിദിന കേസുകളുണ്ടായിരുന്ന സെപ്റ്റംബർ 30നാണ് ഇതിനു മുൻപ് ആയിരം കടന്നത്. ഒക്ടോബർ 2നു 997 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 

രണ്ട് കോവിഡ് ക്ലസ്റ്ററുകൾ പ്രഖ്യാപിച്ചു. അയർക്കുന്നം 16–ാം വാർഡിലെ ചിൽഡ്രൻസ് ഹോം, വിജയപുരം ഏഴാം വാർഡിലെ ജവാഹർ നവോദയ വിദ്യാലയ സ്കൂൾ എന്നിവയാണ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചത്. 60 വയസ്സിനു മുകളിലുള്ള 173 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4,900 പേരാണ് ചികിത്സയിലുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com