ADVERTISEMENT

കോട്ടയം ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ കേസിൽ വിധി പറയുന്ന  ജില്ലാ സെഷൻസ് കോടതി ഉൾപ്പെടുന്ന കോട്ടയം കലക്ടറേറ്റ് ഇന്നലെ രാവിലെ 7 മുതൽ പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു. 70 പൊലീസുകാർ കലക്ടറേറ്റിന് അകത്തും പുറത്തുമായി നിലയുറപ്പിച്ചു. കലക്ടറേറ്റിലേക്കുള്ള മൂന്നു കവാടങ്ങളും പൊലീസ് നിയന്ത്രണത്തിലാക്കി. കലക്ടറേറ്റ് ഉദ്യോഗസ്ഥരെയും കോടതി ജീവനക്കാരെയും അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം മാത്രമാണ് ഉള്ളിലേക്കു കടത്തിവിട്ടത്.

ജില്ലാ സെഷൻസ് കോടതി ഒന്നിന്റെ മുന്നിലൂടെയുള്ള റോഡ് പൊലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു. കോടതിമുറിക്കുള്ളിലും പൊലീസ് സുരക്ഷ ഉറപ്പാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ടവരെയും അഭിഭാഷകരെയും മാധ്യമപ്രവർത്തകരെയും മാത്രമാണ് കോടതി മുറിയിൽ പ്രവേശിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com