ADVERTISEMENT

കോട്ടയം ∙ കോവിഡ് ഡെൽറ്റ, ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തി. ഇതിന്റെ ഭാഗമായി കൺട്രോൾ റൂമുകൾ കലക്ടറേറ്റിൽ പുനരാരംഭിച്ചു. കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. മുൻപ് സ്കൂൾ അധ്യാപകരായിരുന്നു കൺട്രോൾ റൂമുകൾ പ്രവർത്തിപ്പിച്ചിരുന്നത്.

ഇവരുടെ സേവനം നിർത്തിയതോടെ കൺട്രോൾ റൂം പ്രവർത്തനവും നിർത്തിയിരുന്നു. ഇപ്പോൾ ആരോഗ്യ വകുപ്പിലെ സ്റ്റാഫിനെ ആണ് കൺട്രോൾ റൂം പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിട്ടുള്ളത്. കൂടുതൽ കാര്യക്ഷമമാക്കാൻ അധികം ജീവനക്കാരെ ലഭ്യമാക്കാൻ കലക്ടറോട് ആരോഗ്യവകുപ്പ് ആവശ്യമുന്നയിച്ചിട്ടുണ്ട്.

കൺട്രോൾ റൂം നമ്പറുകൾ : 9188610015, 9188610016, 9188610017

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com