ADVERTISEMENT

വൈക്കം∙ ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തൈപ്പൂയം നാളെ ആഘോഷിക്കും. പിതാവായ വൈക്കത്തപ്പന്റെ സന്നിധിയിൽനിന്നു കൊണ്ടുവരുന്ന രണ്ടു പാൽ കാവടികളാണ് പുത്രനായ ഉദയനാപുരത്തപ്പനു ആദ്യം അഭിഷേകം നടത്തുക. പുലർച്ചെ 4.30ന് വൈക്കം മേൽശാന്തി വിശേഷാൽ ചടങ്ങുകളോടെ നിറയ്ക്കുന്ന കാവടികൾ വാദ്യ മേളങ്ങളോടെ 5ന് ഉദയനാപുരം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തും. വൈക്കം സമൂഹത്തിന്റെ പഞ്ചാമൃത കാവടി രാവിലെ 6.30ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈക്കം ക്ഷേത്രത്തിലെത്തി ദർശനം നടത്തി. 8ന് ഉദയനാപുരം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തും.

ഇരുമ്പൂഴിക്കര ആറാട്ടുകുളങ്ങരയിൽനിന്നു ബ്രാഹ്മണ സഭയുടെ പഞ്ചാമൃത കാവടി രാവിലെ 10ന് പുറപ്പെട്ട് 11ന് ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തും. കൂട്ടുമ്മേൽ ദേവി ശരണം കാവടി സമാജത്തിന്റെ പ്രഥമ ഭസ്മ കാവടിയും ഇളനീർ താലവും കൂട്ടുമ്മേൽ ക്ഷേത്രത്തിൽനിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈകിട്ട് 4ന് പുറപ്പെട്ട് 8ന് ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തും. വൈക്കം ഷൺമുഖ വിലാസം കാവടി സമാജത്തിന്റെ ഭസ്മ കാവടി വൈകിട്ട് 4ന് വൈക്കം കച്ചേരിക്കവലയിൽനിന്നു ചെങ്കോട്ട കെ.പി.മുരുകേശൻ, ആർ.മാരി മുരുകൻ എന്നിവരുടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വൈക്കം ക്ഷേത്രത്തിലെത്തി ദർശനം നടത്തി 8ന് ഉദയനാപുരം ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തും. 

ഉദയനാപുരം കാവടി സമാജത്തിന്റെ ഭസ്മക്കാവടി 7ന് ആരംഭിച്ച് 8ന് അഭിഷേകം നടത്തും.വിവിധ കാവടി ഘോഷയാത്രയ്ക്ക് ഭാരവാഹികളായ കെ.സി.കൃഷ്ണ മൂർത്തി, പി.ബാല ചന്ദ്രൻ, ഗോപാലകൃഷ്ണൻ, പുത്തൻ പുരയ്ക്കൽ കരുണാകരൻ, കെ.എം.സോമശേഖരൻ നായർ, അജിത് ബാബു എന്നിവർ നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com