ADVERTISEMENT

കോട്ടയം ∙ ‘എന്റെ കുഞ്ഞൂ... നിന്റെ കണ്ണിനെന്തു പറ്റിയെടാ?’ ഷാൻ ബാബുവിന്റെ മൃതദേഹം കീഴുകുന്ന് ഉറുമ്പേത്ത് വീട്ടിലേക്കു കൊണ്ടുവന്നപ്പോൾ അമ്മ ത്രേസ്യാമ്മയുടെ നിലവിളി ചുറ്റും നിന്നവരുടെ കണ്ണുകളിലും നനവു പടർത്തി. ബന്ധുക്കളും കൂട്ടുകാരും ‘കുഞ്ഞു’ എന്നാണ് ഷാനിനെ വിളിച്ചിരുന്നത്. 

ഷാനിനു വേണ്ടി സഹോദരി ഷാരോൺ വാങ്ങിയ  വാച്ചും മാലയും കണ്ണടയും ഷാനിന്റെ മൃതദേഹത്തിൽ അണിയിക്കാൻ ശ്രമിച്ച കാഴ്ച ഹൃദയഭേദകമായി. തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12നാണു  വീട്ടിലേക്കു കൊണ്ടുവന്നത്. ഷാനിന്റെ പിതാവ് ബാബു ജോസഫ് വാഹനാപകടത്തെത്തുടർന്ന് കിടപ്പിലാണ്. കൊല്ലം ആയൂർ വയ്യാനത്താണ് അദ്ദേഹം താമസം. ബാബു ജോസഫും കീഴുക്കുന്നിലെ വീട്ടിലെത്തിയിരുന്നു.

1.30ന് മൃതദേഹം പിതാവ് ബാബു ജോസഫിന്റെ വയ്യാനത്തുള്ള ഇടക്കരിക്കത്തിൽ വീട്ടിലേക്കു കൊണ്ടുപോയി. വൈകിട്ട് 4.30നു സംസ്കാരം നടത്തി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം ശരിയായി തുന്നിക്കെട്ടിയില്ലെന്നു ബന്ധുക്കൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയോടു പരാതിപ്പെട്ടു. സംഭവം അന്വേഷിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com