ADVERTISEMENT

പാലാ ∙ യാത്രക്കാരില്ലെന്ന പേരിൽ ബസിന്റെ ഉച്ചയ്ക്കുള്ള ട്രിപ്പ് മുടക്കിയാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ ബസിനുള്ളിൽ വച്ച് പീഡിപ്പിക്കുന്നതിന് അവസരം ഒരുക്കിയതെന്ന് ഒന്നാം പ്രതി അഫ്സൽ പൊലീസിന് മൊഴി നൽകി. കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്ത ബസിൽ വച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ‍ പ്രതികളെ ഇന്നലെ ബസ് സ്റ്റാൻഡിൽ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്സൽ (31), ബസ് ഡ്രൈവർ കട്ടപ്പന ലബ്ബക്കട കൽത്തൊട്ടി കൊല്ലംപറമ്പിൽ‍‍ എബിൻ (35) എന്നിവരെയാണ് ഇന്നലെ രാവിലെ തെളിവെടുപ്പിന് എത്തിച്ചത്.

പാലാ – മെഡിക്കൽ കോളജ് സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടറാണ് അഫ്സൽ. സ്വകാര്യ ബസിലെ സ്ഥിരം യാത്രക്കാരിയായ പെൺകുട്ടിയെ പ്രണയം നടിച്ചാണ് വശത്താക്കിയത്. 15നു ഉച്ചയ്ക്ക് ഒരു മണിയോടെ ക്ലാസ് കഴിഞ്ഞ് വിദ്യാർഥിനി എത്തിയെന്ന് തെളിവെടുപ്പിൽ അഫ്സൽ പറഞ്ഞു. യാത്രക്കാരില്ലെന്ന പേരിൽ ഉച്ചയ്ക്ക് ഒന്നരയുടെ സർവീസ് മുടക്കി. സ്റ്റാൻഡിൽ തിരക്കൊഴിഞ്ഞ ഭാഗത്ത് ബസ് നിർത്തി. ബസിന്റെ ഷട്ടറുകൾ എല്ലാം അടച്ചു. ഡ്രൈവർ ഈ സമയം സൗകര്യം ഒരുക്കി ഇറങ്ങിപ്പോയി. പെൺകുട്ടി ബസിനുള്ളിലേക്ക് കയറുന്നത് ശ്രദ്ധയിൽപെട്ട ഒരാൾ പൊലീസിനെ അറിയിച്ചു. തുടർന്നാണ് എസ്എച്ച്ഒ കെ.പി.തോംസണിന്റെ നേതൃത്വത്തിൽ പൊലീസെത്തി അഫ്‌സലിനെയും എബിനെയും കസ്റ്റഡിയിലെടുത്തത്.

ഡിസംബറിൽ പെൺകുട്ടിയെ മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ എത്തിച്ച് സമാന രീതിയിൽ 2 തവണ പീഡനത്തിനിരയാക്കിയെന്നും അഫ്സൽ മൊഴി നൽകി. മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം എത്തിച്ച് തെളിവെ‍ടുത്തിരുന്നു. വിവാഹിതനായ അഫ്‌സൽ ഇക്കാര്യം മറച്ചുവച്ച് വിവാഹ വാഗ്ദാനം നൽകിയാണ് പീഡത്തിനിരയാക്കിയത്.കോട്ടയം ഫൊറൻസിക് വിഭാഗത്തിലെത്തിച്ച് ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കിയിട്ടുണ്ട്. ശാസ്ത്രീയ തെളിവെടുപ്പും നടത്തിവരികയാണ്. ഇതിന്റെ റിപ്പോർട്ടുകൾ ലഭിക്കുന്നതോടെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് എസ്എച്ച്ഒ കെ.പി.തോംസൺ പറഞ്ഞു. തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെ കോടതിയിൽ തിരികെ ഹാജരാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com