ADVERTISEMENT

കോട്ടയം ∙ നഗരത്തിൽ സ്ത്രീയെ ശല്യപ്പെടുത്തിയ അതിഥിത്തൊഴിലാളി പൊലീസ് പിടിയിൽ. ഉത്തരാഖണ്ഡ് സ്വദേശി ധൻയൂർ സിങ് (25) ആണു വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ട് 5നു കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമാണു സംഭവം. കടുത്തുരുത്തിയിൽ ഹോട്ടൽ ജീവനക്കാരനായ ധൻയൂ‍ർ സിങ് നാട്ടിലേക്കു പോകുന്ന സുഹൃത്തുക്കളെ കാണാനാണു ബസ് സ്റ്റാൻഡിൽ എത്തിയത്. മദ്യലഹരിയിലായിരുന്നു.

സ്റ്റാൻഡിലേക്ക് എത്തിയ സ്ത്രീയെ ഇയാൾ ശല്യപ്പെടുത്തിയതോടെ ഓട്ടോ ഡ്രൈവർമാരും മറ്റു യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തിച്ചു. വിവരം അറിഞ്ഞെത്തിയ വെസ്റ്റ് സ്റ്റേഷനിലെ പൊലീസുകാർ ധൻയൂർ സിങ്ങിനെ സ്റ്റേഷനിലെത്തിച്ചു. മദ്യലഹരിയിലായതിനാൽ പരസ്പരവിരുദ്ധമായ കാര്യങ്ങളാണു പറയുന്നതെന്നു പൊലീസ് പറഞ്ഞു. സംഭവത്തിൽ യാത്രക്കാരി പരാതി നൽകിയിട്ടില്ലെന്നു സ്റ്റേഷൻ ഹൗസ് ഓഫിസർ ആർ.പി.അനൂപ് കൃഷ്ണ അറിയിച്ചു.

ഒരാഴ്ച മുൻപും ബസ് സ്റ്റാൻഡ് പരിസരത്തു സമാനസംഭവം നടന്നിരുന്നു. ജനറൽ ആശുപത്രിക്കു സമീപത്തെ ഇടവഴിയിൽ യുവതിയെ ശല്യപ്പെടുത്തിയെന്ന പരാതി പൊലീസിനു ലഭിച്ചിട്ട് അധിക ദിവസമായില്ല. ഈ സംഭവത്തിൽ സംശയം തോന്നിയ ഒരാളെ കഴിഞ്ഞ ദിവസം നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയിരുന്നു. എന്നാൽ, ഇയാളല്ല തന്നെ ശല്യപ്പെടുത്തിയതെന്നു യുവതി പൊലീസിനെ അറിയിച്ചതോടെ വിട്ടയച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com