ADVERTISEMENT

കൂട്ടിക്കൽ ∙ ഇവിടെ ഒരു വില്ലേജ് ഓഫിസ് ഉണ്ട്, ഓഫിസറും. ഇൗ വിലാസത്തിൽ തപാൽ ഉരുപ്പടികൾ ഇവിടെ തന്നെ എത്താൻ എന്താ വഴി? തപാൽ വകുപ്പിനോട് വില്ലേജ് ഓഫിസറാണ് ചോദിക്കുന്നത്. ഇതേ ചോദ്യം എഴുതി തപാൽ വകുപ്പിന് കത്തും അയച്ചു. ആ കത്ത് എത്തേണ്ട സ്ഥലത്ത് എത്തിയാൽ പ്രശ്നപരിഹാരമുണ്ടാകും എന്ന പ്രതീക്ഷയിലാണ് വില്ലേജ് ഓഫിസർ.

വില്ലേജ് ഓഫിസർ എ.എസ്.മുഹമ്മദിന്റെ പേരിൽ ഓഫിസ് വിലാസത്തിൽ തിരൂരിൽ നിന്ന് ഒരാൾ സർട്ടിഫിക്കറ്റുകൾ ബുക്ക് പോസ്റ്റിൽ അയച്ചു. ആദ്യ തവണ 5 ദിവസം കഴിഞ്ഞപ്പോൾ അയച്ച ആൾക്കു തിരികെ ലഭിച്ചു. വിലാസം പരിശോധിച്ചു കൃത്യമായി എഴുതി ഒരിക്കൽ കൂടി അയച്ചു. അതും 5 ദിവസങ്ങൾക്കു ശേഷം തിരികെപ്പോയി. ഇതോടെയാണ് കത്തുകളുടെ പാതിവഴിയിലെ മടക്കയാത്രയുടെ കാര്യം  വില്ലേജ് ഓഫിസർ പരിശോധിച്ചത്. റജിസ്റ്റർ ചെയ്തു വരുന്ന കത്തുകൾ എല്ലാം ലഭിക്കുന്നുണ്ട്, മറ്റുള്ളവ കിട്ടാറില്ല.

കൂട്ടിക്കൽ പോസ്റ്റ് ഓഫിസിൽ പോലും എത്തുന്നതിനു മുൻപേ മറ്റെവിടെയോ എത്തി കത്തുകൾ തിരികെ പോവുകയാണ് പതിവ്. സർക്കാർ ഓഫിസിന്റെ പേരിലുള്ള വിലാസം ഇല്ല എന്നു പറഞ്ഞ് കത്തുകൾ തിരികെ പോകുന്നതിനു പിന്നിലെ കാരണം അറിയാൻ പരാതി തപാലിൽ തന്നെ അറിയിച്ചു കാത്തിരിക്കുകയാണ് വില്ലേജ് ഓഫിസർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com