ADVERTISEMENT

കോട്ടയം ∙ ജിമ്മി ജോർജിന്റെ അഞ്ചാം ചരമവാർഷിക ദിനാചരണതോടനുബന്ധിച്ചു കോട്ടയം ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന അനുസ്മരണ ചടങ്ങിൽ കേരള വനം വികസന കോർപ്പറേഷൻ ചെയർപ്പേഴ്സണും എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ലതികാ സുബാഷ് മുഖ്യപ്രഭാഷണം നടത്തി. എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും ലതികാ സുഭാഷും ജിമ്മി ജോർജിന്റെ ഭവനം സന്ദർശിച്ചു. മന്ത്രി എ.കെ. ശശീന്ദ്രൻ കോവിഡ് പോസിറ്റീവ് ആയതിനാൽ ഫേസ്ബുക്കിലൂടെ അനുസ്മരിച്ചു. എംഎൽഎ തോമസ് കെ തോമസും സോഷ്യൽ മീഡിയയിലൂടെ അനുസ്മരണം രേഖപ്പെടുത്തി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിവിധ ജില്ലാ കേന്ദ്രങ്ങളിൽ നടന്ന പുഷ്പാർച്ചനയിലും പ്രത്യേക അനുസ്മരണ യോഗങ്ങളിലും എൻ.സി.പി സംസ്ഥാന-ദേശിയ നേതാക്കൾ പങ്കെടുത്തു. കോട്ടയം എൻ.സി.പി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന അനുസ്മരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ അധ്യക്ഷത വഹിച്ചു. എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി സുബാഷ് പുഞ്ചക്കോട്ടിൽ, എസ്.ഡി സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ജിമ്മി ജോർജിന്റെ മകനും എൻ.വൈ.സി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അജീഷ് ജിമ്മി ജോർജ് സംസ്ഥാനാടിസ്ഥാനത്തിൽ അനുസ്മരണം നടത്തിയ പി.സി. ചാക്കോയ്ക്കും മറ്റു നേതാക്കൾക്കും നന്ദി പറ‍ഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com