ADVERTISEMENT

ചങ്ങനാശേരി ∙ പ്രേംനസീറിന്റെ ജീവിതം ഒരു പാഠപുസ്തകമാണെന്നും കലാകാരന്മാർ അദ്ദേഹത്തെ മാതൃകയാക്കണമെന്നും ചലച്ചിത്ര താരവും നിർമാതാവുമായ പ്രേം പ്രകാശ് പറഞ്ഞു. ഏത് ക്യാമറ ആംഗിളിലും നസീർ സുന്ദരനായിരുന്നു. നസീറിനെ മലയാളി ഒരിക്കലും മടുക്കാത്തതിന്റെ രഹസ്യം അതായിരുന്നു. സൗന്ദര്യത്തെപ്പോലും നിഷ്പ്രഭമാക്കുന്നതായിരുന്നു ആ വ്യക്തിത്വത്തിന്റെ നന്മയെന്നും പ്രേം പ്രകാശ് പറ‍ഞ്ഞു. എസ്ബി കോളജിൽ സ്ഥാപിച്ച പ്രേം നസീർ സ്റ്റിങ് ആർട്ട് ഇൻസ്റ്റലേഷൻ പ്രകാശനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രേം പ്രകാശ്. കേന്ദ്ര സെൻസർ ബോർഡ് അംഗവും നടനുമായ കൃഷ്ണപ്രസാദും ചടങ്ങിൽ പങ്കെടുത്തു.

എസ്ബി കോളജിന്റെ ശതാബ്ദിയോടനുബന്ധിച്ചാണ് പൂർവ വിദ്യാർഥി കൂടിയായ പ്രേം നസീറിന്റെ കൂറ്റൻ ഇൻസ്റ്റലേഷൻ കോളജിന്റെ മുൻപിൽ ഒരുക്കിയിരിക്കുന്നത്. മനോജ് കൊടുങ്ങല്ലൂരാണ് നിർമിച്ചത്. നൈലോൺ നൂലും വെള്ള പോളിത്തീൻ ഷീറ്റും നൂൽ ഉറപ്പിക്കുന്നതിനായി ഉപയോഗിച്ച കമ്പികളും മാത്രമാണ് നിർമാണ സാമഗ്രികൾ.

 അടുത്തുനിന്നു നോക്കിയാൽ നൂലിഴകളുടെ നെയ്ത്ത് മാത്രമേ കാണാൻ സാധിക്കൂ, മുകളിൽനിന്നു താഴേക്കു നോക്കിയാൽ മാത്രമേ മലയാളത്തിന്റെ നിത്യഹരിത വസന്തം ദ്യശ്യമാകൂ. സന്ദർശകർക്കും വിദ്യാർഥികൾക്കും മുകളിൽനിന്നു വീക്ഷിക്കുവാൻ വ്യൂ പോയിന്റ് ഒരുക്കിയിട്ടുണ്ട്. പൊതു ജനങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇൻസ്റ്റലേഷൻ കാണാം. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com