ADVERTISEMENT

കോട്ടയം ∙ സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തനം ആരംഭിച്ച് ആഴ്ചകളായിട്ടും വിദ്യാർഥികളുടെ യാത്രാ പ്രശ്നങ്ങൾ ബാക്കി. ബസുകളിൽ എത്തുന്ന വിദ്യാർഥികളാണു വലിയ പ്രയാസം നേരിടുന്നത്. ബസുകളുടെ കുറവ്, തിരക്ക്, നടപ്പാതയില്ലാത്ത ഭാഗങ്ങൾ തുടങ്ങിയവയൊക്കെ  യാത്ര ക്ലേശകരമാക്കുന്നു.

ദുരിതമേറെ

സ്കൂളുകൾ തുറന്നതോടെ ബസുകളിൽ തിരക്കേറി. രാവിലെ നിറയെ ആളുകളുമായെത്തുന്ന ബസുകളിൽ കയറാൻ കുട്ടികൾക്കു കഴിയുന്നില്ല. ബസ് കിട്ടാൻ താമസിക്കുന്നതു കാരണം സമയത്തു ക്ലാസിന് എത്താൻ കഴിയാത്ത അവസ്ഥയുമുണ്ട്. വൈകിട്ടു സ്കൂൾ വിട്ടു വീട്ടിലെത്താനും വിദ്യാർഥികൾ പാടുപെടുന്നു.  

നടപ്പാതയില്ല

കോട്ടയം നഗരത്തിൽ പല റോഡുകളിലും നടപ്പാതയില്ലാത്തതും പൊളിഞ്ഞു കിടക്കുന്നതും കാരണം വിദ്യാർഥികൾക്കു റോഡിലൂടെ നടക്കേണ്ടി വരുന്നുണ്ട്. റോഡിലെ സീബ്രാ ലൈൻ മാഞ്ഞു തുടങ്ങിയതും വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കുന്നു. 

സമയ ക്രമീകരണം

വൈകിട്ടു വിദ്യാർഥികൾ എല്ലാവരും ഒരുമിച്ചു റോഡിലേക്ക് എത്തുന്നതു കുറയ്ക്കാനായി ഇടവേളകളിലായി ക്ലാസ് വിടുകയാണു  ചെയ്യുന്നത്. റോഡിൽ ഒന്നിച്ചു കൂടാതിരിക്കാനും ബസിൽ കയറാൻ തിക്കും തിരക്കും കുറയ്ക്കാനും ഇതു സഹായകമാകുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com