ADVERTISEMENT

ഏറ്റുമാനൂർ ∙ എംസി റോഡിലെ സ്ഥിരം അപകട മേഖലയായ അടിച്ചിറ വളവിൽ ടിപ്പർ ലോറിയിൽ നിന്നു മണ്ണും കല്ലും റോഡിൽ വീണു. ഉടൻ കോരി നീക്കി റോഡ് ഗതാഗത സജ്ജമാക്കി പൊലീസും അഗ്നിരക്ഷാ സേനയും. ഇന്നലെ വൈകിട്ട് നാലിനാണു സംഭവം. ഏറ്റുമാനൂരിൽ നിന്നു കോട്ടയം ഭാഗത്തേക്കു പോയ ലോറിയിൽ നിന്നാണു പിൻഭാഗത്തെ ലോക്ക് തുറന്ന് മണ്ണും കല്ലും റോഡിൽ വീണത്. ഇതോടെ തിരക്കേറിയ റോഡിൽ ട്രാഫിക് കുരുക്കായി. ലോറി നിർത്താതെ പോയി.

    അഗ്നിരക്ഷാസേനയിലെ കെ.രാജുമോൻ, ഐ.ഷിജി, ദിനായേൽ, എസ്. അനിൽകുമാർ എന്നിവർ റോഡ് കഴുകി വൃത്തിയാക്കുമ്പോൾ മൺവെട്ടിയും കയ്യിലേന്തി ട്രാഫിക് നിയന്ത്രിക്കുകയാണ് സിവിൽ പൊലീസ് ഓഫിസർ എ. അനൂപ്.                      ചിത്രങ്ങൾ: മനോരമ
അഗ്നിരക്ഷാസേനയിലെ കെ.രാജുമോൻ, ഐ.ഷിജി, ദിനായേൽ, എസ്. അനിൽകുമാർ എന്നിവർ റോഡ് കഴുകി വൃത്തിയാക്കുമ്പോൾ മൺവെട്ടിയും കയ്യിലേന്തി ട്രാഫിക് നിയന്ത്രിക്കുകയാണ് സിവിൽ പൊലീസ് ഓഫിസർ എ. അനൂപ്. ചിത്രങ്ങൾ: മനോരമ

ഉടൻ ഏറ്റുമാനൂരിൽ നിന്നു പൊലീസ് സംഘവും കോട്ടയത്തു നിന്നു അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. സമീപത്തെ വീടുകളിൽ നിന്നു മൺവെട്ടി സംഘടിപ്പിച്ച് അര മണിക്കൂർ കൊണ്ടു മണ്ണു കോരിനീക്കി റോഡ് കഴുകി വൃത്തിയാക്കി. സമീപത്തു ജോലി ചെയ്തു കൊണ്ടിരുന്ന രണ്ട് അതിഥിത്തൊഴിലാളികളും സഹായത്തിനെത്തി.

ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എ.അനൂപ്, പി.വി.വിശാൽ, കോട്ടയം അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ കെ.രാജുമോൻ, ദിനായേൽ, ഐ.ഷിജി, ഡ്രൈവർ എസ്.അനിൽകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com