ADVERTISEMENT

കോട്ടയം ∙ 12 മുതൽ 14 വരെ പ്രായമുള്ള കുട്ടികൾക്കായി ഇന്നും 12 നും പ്രത്യേക കോവിഡ് വാക്സിനേഷൻ ക്യാംപുകൾ നടത്തുമെന്ന് കലക്ടർ ഡോ.പി.കെ.ജയശ്രീ അറിയിച്ചു. 2008 മേയ് 9 മുതൽ 2010 മേയ് 9 വരെ ജനിച്ച കുട്ടികൾക്ക് ക്യാംപുകളിൽ വാക്സീൻ ഇന്ന് സ്വീകരിക്കാം.സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഈ ദിവസങ്ങളിൽ കുട്ടികൾക്ക് മാത്രമായി  വാക്സിനേഷൻ നൽകും. മുൻകൂട്ടി ബുക്ക് ചെയ്യുകയോ റജിസ്റ്റർ ചെയ്യുകയോ വേണ്ട. ആധാർകാർഡ് കൊണ്ടുവരണം.

വാക്സീൻ ഇതുവരെ സ്വീകരിക്കാത്തവരും ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം പൂർത്തിയായവരുമായ 12 മുതൽ 14 വയസ്സുള്ള എല്ലാ കുട്ടികളെയും കേന്ദ്രങ്ങളിലെത്തിച്ച് വാക്സീൻ നൽകാൻ രക്ഷിതാക്കൾ മുൻകൈ എടുക്കണമെന്ന് കലക്ടർ അറിയിച്ചു. 28 ദിവസത്തിനകം രണ്ടാം ഡോസ് കൂടി സ്വീകരിക്കേണ്ടതിനാൽ, മധ്യവേനൽ അവധിക്ക് ശേഷം സ്കൂൾ തുറക്കുന്നതോടെ മുഴുവൻ കുട്ടികളുടെയും രണ്ടാം ഡോസ് വാക്സിനേഷൻ പൂർത്തിയാക്കാനും ഇത് സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com