കോട്ടയം ∙ ആശ്രയ പദ്ധതി പ്രകാരം വീടു ലഭിക്കുകയും ബാങ്ക് അക്കൗണ്ട് വഴി 21 ലക്ഷം രൂപ വന്നു പോവുകയും ചെയ്ത ഓമന ഓനച്ചൻ കീറിപ്പറിഞ്ഞ വേഷത്തോടെ റോഡരികിൽ നിൽക്കുന്നതു കണ്ടു. ഭർത്താവ് ഓനച്ചനു കണ്ണിനു കാര്യമായ കാഴ്ചയില്ല. മലയിഞ്ചി പറിച്ചാണ് ഓമന ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നത്. ചെറിയ കുന്നിൻപുറത്താണു വീട്. എഴുതാനും വായിക്കാനും അറിയില്ല. ജോലിക്കു പോയില്ലെങ്കിൽ വീട് പട്ടിണിയാണ്.
ലൈഫ് മിഷനിൽ വീടിനുള്ള സാമ്പത്തിക സഹായമായി അക്കൗണ്ടിലേക്കു വന്ന പണം ഓമനയുടെ എടിഎം കാർഡ് ഉപയോഗിച്ച് പിൻവലിച്ചു തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. ഞങ്ങളെ എന്തിനു കബളിപ്പിച്ചുവെന്ന് ഓമന ചോദിക്കുന്നു. ഇതിനായിരുന്നെങ്കിൽ വീടു തന്നെ വേണ്ടായിരുന്നുവെന്നും ഓമന പറയുന്നു.