ADVERTISEMENT

പാലാ ∙ കൈ മുറിച്ചുള്ള ആത്മഹത്യാശ്രമം ഫെയ്സ്ബുക്കിൽ ലൈവായി പ്രചരിപ്പിച്ച യുവാവിനെ പൊലീസെത്തി രക്ഷിച്ച് ആശുപത്രിയിലാക്കി. പാലാ കിഴതടിയൂർ സ്വദേശി മുപ്പതുകാരനെയാണ് പൊലസ് ആശുപത്രിയിലാക്കിയത്. ഇന്നലെ വൈകിട്ടാണു സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണു യുവാവ് ആത്മഹത്യാശ്രമം ഫെയ്സ്ബുക്കിലിട്ടത്. ‘എന്റെ ആത്മഹത്യ ലൈവ്’ എന്ന പേരിലാണ് ദൃശ്യങ്ങൾ വന്നത്.

ഇതു ശ്രദ്ധയിൽപെട്ട ഒരാൾ പൊലീസിൽ വിവരമറിയിച്ചു. അരമണിക്കൂറിനുള്ളിൽ എസ്എച്ച്ഒ കെ.പി.തോംസണിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. വീട് അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. അഗ്നിരക്ഷാസേനയെ വിവരമറിയിച്ചെങ്കിലും അവർ എത്തുന്നതിനു മുൻപേ പൊലീസ് യുവാവിനെ അനുനയിപ്പിച്ച് വീടിന്റെ വാതിൽ തുറപ്പിച്ചു. പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്കു മാറ്റി. പരുക്കു ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com