കെപിപിഎൽ കടലാസ് നിർമാണം: ട്രയൽ റൺ തുടങ്ങി

      വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിലെ (കെപിപിഎൽ) പേപ്പർ മെഷീൻ പ്ലാന്റ്. 19നു മുഖ്യമന്ത്രി പിണറായി വിജയൻ  പ്രവർത്തനോദ്ഘാടനം നിർവഹിക്കും.  														       ചിത്രം: മനോരമ
വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിലെ (കെപിപിഎൽ) പേപ്പർ മെഷീൻ പ്ലാന്റ്. 19നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ചിത്രം: മനോരമ
SHARE

തലയോലപ്പറമ്പ് ∙ വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിൽ (കെപിപിഎൽ) വ്യാവസായിക അടിസ്ഥാനത്തിലുള്ള കടലാസ് ഉൽപാദനം ഓഗസ്റ്റിൽ ആരംഭിക്കും. പൾപ്പ് ഉപയോഗിച്ചുള്ള പത്രക്കടലാസ് നിർമാണത്തിന്റെ ട്രയൽ റൺ ആരംഭിച്ചു. കടലാസ് നിർമാണത്തിന് ജർമൻ‌ നിർമിത പേപ്പർ മെഷീൻ പ്ലാന്റ് അറ്റകുറ്റപ്പണി പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കി. 3 വർഷമായി ഈ പ്ലാന്റ് പ്രവർത്തിക്കാതെ കിടക്കുകയായിരുന്നു.

പഴയ പേപ്പറുകളിൽ നിന്ന് വേർതിരിച്ചു എടുത്തതും തമിഴ്നാട് ന്യൂസ്പ്രിന്റ് ആൻഡ് പേപ്പേഴ്സ് ലിമിറ്റഡിൽ (ടിഎൻപിഎൽ) നിന്ന് ഇറക്കുമതി ചെയ്തതുമായ പൾപ്പ് ഉപയോഗിച്ചാണ് കടലാസ് ഉൽപാദനം ആരംഭിക്കുന്നത്. തടികളിൽ നിന്ന് പൾപ്പ് ഉണ്ടാക്കുന്ന കെമി–മെക്കാനിക്കൽ യൂണിറ്റിന്റെയും കെമിക്കൽ പൾപ്പ് യൂണിറ്റിന്റെയും നവീകരണം ജൂലൈയിൽ പൂർത്തിയാക്കും.

പേപ്പർ മെഷീനൊപ്പം പഴയ കടലാസിൽ നിന്നു മഷി നീക്കം ചെയ്യുന്ന ഡീ–ഇങ്കിങ് പ്ലാന്റ്, പവർ ബോയ്‌ലർ എന്നിവയും പ്രവർത്തനത്തിനു തയാറായി. 154 കോടി രൂപയാണു കെപിപിഎല്ലിന്റെ ഉപകരണങ്ങൾ നവീകരിക്കുന്നതിനും പ്രവർത്തന മൂലധനത്തിനുമായി സംസ്ഥാന സർക്കാർ അനുവദിച്ചത്. 252 ജീവനക്കാരെയാണു കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നത്. 19നു പ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ട്രയൽ അടിസ്ഥാനത്തിൽ നിർമിച്ച പേപ്പറും അന്നു പുറത്തിറക്കും.

കെപിപിഎൽ ചുരുങ്ങിയ സമയം കൊണ്ടു പ്രവർത്തനസജ്ജമാക്കാൻ സാധിച്ചതു നേതൃത്വം നൽകുന്നവരുടെയും തൊഴിലാളികളുടെയും ഒന്നിച്ചുള്ള പ്രവർത്തനം കൊണ്ടാണ്. എല്ലാവരും ഒന്നിച്ചു സ്ഥാപനം മുന്നോട്ടു കൊണ്ടുപോകും. ലാഭകരവും മത്സര ക്ഷമവുമായ ഒരു പൊതുമേഖല സ്ഥാനം എന്ന നിലയിൽ കെപിപിഎല്ലിനെ മുന്നോട്ടു വയ്ക്കാനാണു സർക്കാർ ശ്രമിക്കുന്നത്.- മന്ത്രി പി.രാജീവ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA