ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ കഴിഞ്ഞ 2 ദിവസമായി കാളകെട്ടി ജംക്‌ഷനിലും‍ ജനവാസകേന്ദ്രത്തിലുമായി സിംഹവാലൻ കുരങ്ങ് കറങ്ങിനടക്കുന്നു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയാണ് മാഞ്ഞുക്കുളം വില്ലാനിക്കൽ എം.കെ.രവീന്ദ്രൻ നായരുടെ പുരയിടത്തിലെ മാവിൽ കുരങ്ങിനെ കണ്ടത്. പറമ്പുകളിലെ മാമ്പഴവും ആഞ്ഞിലിപ്പഴവും ചാമ്പങ്ങയും പറിച്ചു ഭക്ഷിച്ചു കറങ്ങിനടക്കുകയാണ്. 

ഇന്നലെ രാവിലെ കാളകെട്ടി ജംക്‌ഷനിലെത്തിയ കുരങ്ങ് മൊബൈൽ ടവറിനു മുകളിലും കടയുടെ മേൽക്കൂരയിലും വഴിയരികിലെ ഓട്ടോറിക്ഷയുടെ മുകളിലുമെല്ലാം കയറിയിറങ്ങി. സിംഹവാലൻ കുരങ്ങിനെ കാണാനും ഫോട്ടോ എടുക്കാനും ആളുകൾ കൂടി. പഴങ്ങൾ പറിച്ചു കഴിക്കുന്നതൊഴിച്ചാൽ മറ്റു ശല്യമൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു. വനപ്രദേശങ്ങളിലൂടെ ഓടിയെത്തിയ ലോറികളിലോ മറ്റു വാഹനങ്ങളിലോ കയറിയാകാം കുരങ്ങ് ഇവിടെയെത്തിയതെന്നു നാട്ടുകാർ കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com