ADVERTISEMENT

മീനടം ∙ സ്‍കൂൾ തുറന്നു പുതുതായി എത്തുന്ന കുഞ്ഞനുജൻമാരെയും അനുജത്തിമാരെയും വരവേൽക്കാൻ ‘ ജ്യേഷ്ഠൻമാർ’ ചുമരുകളിൽ നിറക്കൂട്ടുകൾ പകരുന്നു. ഗവ.ഹയർസെക്കൻഡറി സ്കൂളിലാണ് ഈ കാഴ്‌ച. ചെറിയ ക്ലാസ് മുറികൾ ചിത്രങ്ങളാൽ ആകർഷകമാക്കാൻ അധ്യാപകർ തീരുമാനിച്ചിരുന്നു. സ്‍കൂളിലെ 10ാം ക്ലാസ് വിദ്യാർഥികളായ ഷാരോണും, ഹേമന്തും ഈ ചുമതല ഏറ്റെടുത്തു. ദിവസങ്ങളായി ഇവിടെ ഇവർ ചിത്രങ്ങൾ കൊണ്ട് കഥകൾ രചിക്കുകയാണ്.

പക്ഷികൾ, മൃഗങ്ങൾ, കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവ പൂർത്തിയായി വരുന്നു.വിദ്യാർഥികൾ തന്നെ ‌ചിത്രരചനയുമായി വന്നതിൽ സന്തോഷമുണ്ടെന്ന് അധ്യാപകർ പറഞ്ഞു.വരയ്ക്കാനുള്ള നിറക്കൂട്ടുകൾ അധ്യാപകർ വാങ്ങി നൽകി.കഥ പറയുന്ന കാടുകൾ എന്ന തീമിലാണ് ഷാരോണിന്റെയും ഹേമന്തിന്റെയും രചനകൾ.

ചിത്രങ്ങൾ കണ്ട് കുഞ്ഞു വിദ്യാർഥികളെ കൊണ്ടു സ്വയം കഥ പറയിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഹെഡ്‌മിസ്ട്രസ് എം.ഗീത, അധ്യാപകരായ രാകേഷ്, ഇന്ദു എന്നിവരുടെ മേൽനോട്ടത്തിലാണ് ചിത്രരചന പൂർത്തിയാകുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com