ആദ്യ കടമ്പ കടന്ന് എരുമേലി വിമാനത്താവള പദ്ധതി; റൺവേ അനുയോജ്യമെന്നു കണ്ടെത്തി റിപ്പോർട്ട്

cheruvally-sabarimala-airport
SHARE

എരുമേലി ∙ നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ റൺവേ നിർമാണത്തിൽ സാങ്കേതിക തടസ്സങ്ങൾ ഇല്ലെന്ന സ്വകാര്യ ഏജൻസി റിപ്പോർട്ട് വന്നതോടെ ആദ്യഘട്ടത്തിലുണ്ടായ കടമ്പ കടന്നു. സിവിൽ ഏവിയേഷൻ ഡയറക്ടറുടെ പ്രതികൂല റിപ്പോർട്ടിനെ തുടർന്നു നടത്തിയ ഒബ്സ്റ്റക്കിൾ ലിമിറ്റേഷൻ സർഫസ് സർവേയിലാണ് റൺവേ അനുയോജ്യമെന്നു കണ്ടെത്തിയത്.

എരുമേലി– തിരുവനന്തപുരം പാതയിലെ മുക്കട നിന്നാണു റൺവേ  സാധ്യമാക്കുകയെന്നു സൂചനയുണ്ട്. 2,600 ഏക്കറിൽ പരന്നു കിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലാണു വിമാനത്താവളം നിർമിക്കുക.  മൊട്ടക്കുന്നുകൾ മാത്രമുള്ള പ്രദേശമായതിനാൽ നിർമാണച്ചെലവു കുറയും. റബർ എസ്റ്റേറ്റായതിനാൽ പരിസ്ഥിതി സന്തുലിതാവസ്ഥക്കു നിർമാണം മൂലം കോട്ടമുണ്ടാകില്ല. കെട്ടിടങ്ങളുമില്ല. എസ്റ്റേറ്റ് നിവാസികൾ പൂർണമായി പദ്ധതിയെ അംഗീകരിക്കുന്നതിനാൽ കുടിയൊഴിപ്പിക്കലും ഉണ്ടാവുന്നില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA