ADVERTISEMENT

കോട്ടയം ∙ ചിങ്ങവനം–ഏറ്റുമാനൂർ പാതയിൽ പുതിയ ലൈൻ സ്ഥാപിച്ച് ബന്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയായി. ഇന്നലെ എൻജിൻ ഓടിച്ച് ട്രയൽ നടത്തി. മുട്ടമ്പലത്തിനും ചിങ്ങവനത്തിനും ഇടയിലാണു ഇരട്ടപ്പാതയിലെ പുതിയ ട്രാക്കിലൂടെ ഇന്നലെ വൈകിട്ടോടെ എൻജിൻ ഓടിച്ചത്. കൊടൂരാർ പാലം അടക്കം പുതിയതായി സ്ഥാപിച്ച ലൈൻ വഴി എൻജിൻ കടന്നു പോയി. ഇന്നു മുതൽ കോട്ടയം പാതയിൽ കൂടുതൽ ട്രെയിനുകൾ നിയന്ത്രിച്ച് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും.

കോട്ടയം യാഡിലെ ലൈനുകൾ ബന്ധിപ്പിക്കുക, പുതിയ സിഗ്നൽ സ്ഥാപിക്കുക തുടങ്ങിയ നടപടികളാണു നടക്കുന്നത്. വൈദ്യുത ലൈനുകളും മാറ്റി സ്ഥാപിക്കുന്നുണ്ട്. പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുന്നത് അടക്കമുള്ള ജോലികൾ കോട്ടയം സ്റ്റേഷനിൽ നടക്കുന്നുണ്ട്. 23നാണ് പാളത്തിൽ സുരക്ഷാ പരിശോധന.

പ്രത്യേക കെഎസ്ആർടിസി സർവീസ് വേണമെന്ന് ആവശ്യം

ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കുന്ന സാഹചര്യത്തിൽ എറണാകുളത്തിനും കോട്ടയത്തിനും കായംകുളത്തിനും കോട്ടയത്തിനും ഇടയിൽ പ്രത്യേക കെഎസ്ആർടിസി സർവീസ് വേണമെന്ന് ആവശ്യം. സർക്കാർ ജീവനക്കാരടക്കം ഒട്ടേറെപ്പേരാണ് ഈ റൂട്ടിൽ യാത്ര ചെയ്യുന്നത്.  ഓഫിസ് ജോലിക്കാരിൽ പലരും വരും ദിവസങ്ങളിൽ അവധിക്ക് അപേക്ഷിച്ചിരിക്കുകയാണ്.

ഏറ്റുമാനൂർ - ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കോട്ടയം വഴിയുള്ള ട്രെയിൻ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്ക് ഉണ്ടാകുന്ന പക്ഷം കൂടുതൽ സർവീസുകൾ ഏർപ്പെടുത്താനാണു കെഎസ്ആർടിസി തീരുമാനം. കൂടുതൽ ബസ് സർവീസ് വേണമെന്ന് ആവശ്യപ്പെട്ട് ഡിവിഷനൽ റെയിൽവേ യൂസേഴ്സ് കൺസൽറ്റേറ്റീവ് കമ്മിറ്റിയംഗം പോൾ മാൻവെട്ടം ഗതാഗത മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കെഎസ്ആർടിസി സിഎംഡിക്കും നിവേദനം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com