ADVERTISEMENT

ഏറ്റുമാനൂർ ∙ കശ്മീർ താഴ്​വരയിൽ 25 മലയാളി വനിതാ പൊലീസുകാർ! 10 ദിവസം ഇവിടെ ക്യാംപ് !! ഔദ്യോഗിക ഡ്യൂട്ടിക്കല്ല ഇവർ കശ്മീരിൽ എത്തിയത്. വെറുതേ ഒന്നു അടിച്ചുപൊളിച്ചു ഉല്ലസിക്കാൻ എത്തിയതാണ്. 25നു കേരളത്തിൽ മടങ്ങിയെത്തും. തൃശൂർ പൊലീസ് അക്കാദമിയിലെ 2003 ബാച്ചിലെ 25 വനിതാ സിവിൽ പൊലീസ് ഓഫിസർമാരാണ് തങ്ങളുടെ ഒത്തുചേരൽ വ്യത്യസ്തമാക്കിയത്. കോട്ടയം ഉൾപ്പെടെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വനിത പൊലീസുകാരാണ് സംഘത്തിലുള്ളത്.

19 വർഷത്തിനു ശേഷമാണ് ഇവർ ഒത്തുകൂടുന്നത്. കൊല്ലം, മലപ്പുറം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുളളവവരാണ് സംഘത്തിലുള്ളത്.രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിനു വൻ പ്രാധാന്യം നൽകി ബോധവൽക്കരണം നടക്കുമ്പോൾ വനിതാ കൂട്ടായ്മയുടെ വേറിട്ട സന്ദേശം നൽകാനാണ് ഒത്തുചേരലും യാത്രയും കൊണ്ട് ഉദ്ദേശിക്കുന്നതെന്നു സംഘാംഗങ്ങളിൽ ചിലർ പറഞ്ഞു. പരിശീലനം കഴിഞ്ഞ് അക്കാദമിയിൽ നിന്നു പുറത്തിറങ്ങിയ ശേഷം പലരും വിവിധ സ്ഥലങ്ങളിൽ ജോലിക്ക് കയറി.

പിന്നീട് പരസ്പരം കണ്ടു മുട്ടിയവർ പോലും ചുരുക്കം. അതാണ് കൂട്ടായ്മയെക്കുറിച്ച് ആലോചിച്ചത്. അപ്പോൾ അതു വ്യത്യസ്ത അനുഭവമാക്കണമെന്നും തീരുമാനമായി. കുടുംബത്തെ ഒപ്പം കൂട്ടാതെയാണ് യാത്ര. വിമാനത്തിലാണ് ഇവിടെയെത്തിയത്. ഇവരിൽ പലരും ആദ്യമായാണ് വിമാനത്തിൽ യാത്ര ചെയ്യുന്നതെന്ന കൗതുകവും ഇതിനു പിന്നിലുണ്ട്. എല്ലാവരും നെടുമ്പാശേരി വിമാനത്താവളത്തിൽ ഒന്നിച്ചു. അവിടെ നിന്നു ഡൽഹി വഴി ശ്രീനഗറിലേക്ക്. ദാൽലേക്ക്, അവന്തിപുര, പഹൽഗം തുടങ്ങിയ സ്ഥലങ്ങളിലും മറ്റും കറങ്ങി ഡൽഹി വഴി നെടുമ്പാശേരിയൽ തിരികെയെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com