കോട്ടയം ∙ ഇന്നു മുതൽ കോട്ടയം പാതയിൽ കടുത്ത ഗതാഗത നിയന്ത്രണം. പകൽ 10 മണിക്കൂറാണു നിയന്ത്രണം. വേണാട് എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ 28 വരെ റദ്ദാക്കി. വേണാട് ഓടുന്ന അതേസമയത്ത് കൊല്ലം മുതൽ ചങ്ങനാശേരി വരെ പ്രത്യേക മെമു സർവീസ് ഇന്നു തുടങ്ങും. നാളെ ഒഴികെ 28 വരെ രാവിലെ 7.45 മുതൽ വൈകിട്ട് 5.45 വരെയാണു നിയന്ത്രണം. നാളെ വൈകിട്ട് 6.45 വരെയാണു നിയന്ത്രണം.
ഇന്നത്തെ നിയന്ത്രണം
പൂർണമായി റദ്ദാക്കിയത്
1. 06431 കോട്ടയം–കൊല്ലം പാസഞ്ചർ
2. 12081 കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി
3. 12082 തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി
4. 16327 പുനലൂർ–ഗുരുവായൂർ
5. 16328 ഗുരുവായൂർ–പുനലൂർ
6. 06449 എറണാകുളം– ആലപ്പുഴ പാസഞ്ചർ
7. 06452 ആലപ്പുഴ–എറണാകുളം പാസഞ്ചർ
8. 06444 കൊല്ലം - എറണാകുളം മെമു
9. 06443 എറണാകുളം - കൊല്ലം മെമു
10. 12623 ചെന്നൈ –തിരുവനന്തപുരം മെയിൽ
11. 12624 തിരുവനന്തപുരം–ചെന്നൈ മെയിൽ
12. 16302 തിരുവനന്തപുരം–ഷൊർണൂർ വേണാട്
13. 16301 ഷൊർണൂർ–തിരുവനന്തപുരം വേണാട്
ഭാഗികമായി റദ്ദാക്കിയത്
1. 16366 നാഗർകോവിൽ–കോട്ടയം എക്സ്പ്രസ് (കൊല്ലം വരെ മാത്രം)
2. 16325/16326 നിലമ്പൂർ– കോട്ടയം–നിലമ്പൂർ എക്സ്പ്രസ് (എറണാകുളം വരെ)
3. 16649/16650 നാഗർകോവിൽ–മംഗളൂരു പരശുറാം (ഷൊർണൂർ–മംഗളൂരു റൂട്ടിൽ)
4. 17230 സെക്കന്തരാബാദ്–തിരുവനന്തപുരം ശബരി (സെക്കന്തരാബാദിൽ നിന്നു തൃശൂർ വരെ)
5. 17729 തിരുവനന്തപുരം–സെക്കന്തരാബാദ് ശബരി (തൃശൂരിൽ നിന്നു പുറപ്പെടും)
റീഷെഡ്യൂൾ ചെയ്തത്
1. 16792 പാലക്കാട്–തിരുനൽവേലി പാലരുവി (ഒന്നേകാൽ മണിക്കൂർ വൈകിയേ പാലക്കാട്ടു നിന്നു പുറപ്പെടൂ)
ആലപ്പുഴ വഴി തിരിച്ചുവിടുന്നത്
1. 12625 തിരുവനന്തപുരം–ന്യൂഡൽഹി കേരള
2. 16382 കന്യാകുമാരി–പുണെ ജയന്തിജനത
3. 15906 ദിബ്രുഗഡ്–കന്യാകുമാരി വിവേക്
4. 12201 ലോക്മാന്യതിലക്–കൊച്ചുവേളി ഗരീബ്രഥ്
5. 12626 ന്യൂഡൽഹി–തിരുവനന്തപുരം കേരള
6. 16336 നാഗർകോവിൽ–ഗാന്ധിധാം