പാലാ ∙ ടൗൺ ബസ് സ്റ്റാൻഡിലെ ചെളി നീക്കം ചെയ്ത് ഓട്ടോ ഡ്രൈവർ മാതൃകയായി. ടൗൺ ബസ് സ്റ്റാൻഡിന്റെ റിവർവ്യൂ റോഡിനോട് ചേർന്നുള്ള ഭാഗത്തെ ചെളിയും മാലിന്യങ്ങളുമാണ് ടൗൺ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ജിമ്മി ജോസഫ് കോരി മാറ്റിയത്.
ചെളിയും മാലിന്യങ്ങളും കെട്ടി നിൽക്കുന്ന ഭാഗത്ത് ഇന്നലെ രാവിലെ യാത്രക്കാരൻ തെന്നി വീഴുന്നത് കണ്ടാണ് ചെളി കോരി മാറ്റിയത്. റിവർവ്യൂ റോഡിലുള്ള ബസ് ബേയുടെ മുൻ വശത്തേക്ക് മഴയിൽ ചെളിയും മാലിന്യങ്ങളും ഒഴുകി എത്തുകയാണ്. ഇൗ ചെളിയിൽ ചവിട്ടിയാണ് കോട്ടയം ഭാഗത്തേക്കുള്ള ബസുകളിൽ യാത്രക്കാർ കയറുന്നത്‍.