ADVERTISEMENT

കോട്ടയം ∙ തട്ടുകടയിൽ അക്രമം നടത്തുകയും കാറിൽ കടക്കാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച പൊലീസ് വാഹനത്തിൽ ഇടിപ്പിച്ച് എസ്ഐയെ പരുക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെ 3 പേരെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം വെൺമണി സ്വദേശി റെനീഷ് രാജൻ (29), സുഹൃത്തുക്കളായ സേതു (39), അനിൽകുമാർ (45) എന്നിവരാണ് അറസ്റ്റിലായത്. 

ചങ്ങനാശേരി കൺട്രോൾ റൂം എസ്ഐ പി.മാത്യുവിനാണു പരുക്കേറ്റത്. 16നു രാത്രി എട്ടരയോടെയാണു സംഭവം. കോട്ടയം നഗരത്തിൽ തട്ടുകടയിൽ അക്രമം നടത്തുകയും ഉടമയെ മർദിക്കുകയും ചെയ്ത സംഘം കാറിൽ ചങ്ങനാശേരി ഭാഗത്തേക്കു രക്ഷപ്പെടുകയായിരുന്നു. വയർലെസ് സന്ദേശം ലഭിച്ച എസ്ഐ ചിങ്ങവനത്തിനു സമീപം അക്രമികളുടെ കാറിനു വിലങ്ങനെ ജീപ്പിട്ടു തടഞ്ഞെങ്കിലും അക്രമിസംഘം ജീപ്പിൽ കാറിടിപ്പിച്ച ശേഷം മുന്നോട്ടുപോയി. 

എസ്ഐയുടെ നെറ്റിക്കും മൂക്കിനും മുറിവേറ്റു. ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ആർ.ജിജു കാറിനെ പിന്തുടർന്ന് ചങ്ങനാശേരി എസ്ബി കോളജിനു സമീപം പ്രതികളെ കസ്റ്റഡിയിലെടുത്തു. തട്ടുകടയിൽ അക്രമം നടത്തിയതിനും ഉടമയെ മർദിച്ചതിനും കോട്ടയം വെസ്റ്റ് പൊലീസിലും കേസുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com