ADVERTISEMENT

കറുകച്ചാൽ ∙ ജില്ലയിൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ വൈദ്യുത വാഹനങ്ങൾക്കു ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ചാർജിങ് പോയിന്റാണു സ്ഥാപിക്കുന്നത്. വാഹനങ്ങൾ നിർത്തി ചാർജ് ചെയ്യാനുള്ള സൗകര്യമുള്ള സ്ഥലത്താണു പോയിന്റുകൾ. ഓരോ സമയം 2 വാഹനങ്ങൾക്കു ചാർജ് ചെയ്യാം.

സർക്കാർ അംഗീകൃത ഏജൻസികളാണു പോയിന്റുകൾ സ്ഥാപിക്കുന്നത്. പോയിന്റുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള ചർച്ച തുടരുകയാണെന്നും നിലവിലെ പോയിന്റുകളിൽ ചെറിയ വ്യത്യാസം വരുമെന്നും കെഎസ്ഇബി അധികൃതർ പറഞ്ഞു.

ജില്ലയിൽ ചാർജിങ് പോയിന്റ് വരിക ഇവിടെയെല്ലാം:

∙ചിങ്ങവനം ടൗൺ
∙പള്ളം
∙ഗാന്ധിനഗർ– സംക്രാന്തി.
∙കുറിച്ചി– കാലായിപ്പടി ജംക്‌ഷൻ.
∙കോട്ടയം– ടിബി ജംക്‌ഷൻ.
∙കഞ്ഞിക്കുഴി– എക്സൈസ് ഓഫിസ്.
∙കുമരകം– സെന്റ് ജോൺസ് ആറ്റാമംഗലം പള്ളി.
∙മണർകാട്– പാലമുറി.
∙അയർക്കുന്നം– താന്നിക്കപ്പടി.
∙പുതുപ്പള്ളി– സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്കു സമീപം
∙ചങ്ങനാശേരി– ബൈപാസ് പാലത്തറ ജംക്‌ഷൻ, ഭക്തപ്രിയ ക്ഷേത്രം.
∙തെങ്ങണ– വലിയകുളം.
∙തൃക്കൊടിത്താനം– എസ്എച്ച് സ്കൂൾ കിളിമല.
∙ വാകത്താനം– പുതുശേരി പമ്പ്.
∙കറുകച്ചാൽ– എൻഎസ്എസ് ആശുപത്രിപ്പടി.
∙നെടുംകുന്നം– സെന്റ് ജോൺ ദ് ബാപ്റ്റിസ്റ്റ് പള്ളിക്കു സമീപം
∙മണിമല– കറിക്കാട്ടൂർ സ്കൂൾ.
∙പത്തനാട്– ഇളംകാവ് ക്ഷേത്രം.
∙വൈക്കം– ഉദയനാപുരം.
∙ചെമ്പ്– നീർപ്പാറ.
∙തലയാഴം– ചേരകുളങ്ങര.
∙കുറവിലങ്ങാട്– കാണക്കാരി പഞ്ചായത്ത് ഓഫിസ്.
∙കടുത്തുരുത്തി– ചിറപ്പുറം.
∙പെരുവ– ടൗൺ (കുറ്റാനിക്കൽ).
∙തലയോലപ്പറമ്പ്– കാർണിവൽ തിയറ്റർ.
∙ഏറ്റുമാനൂർ– തെള്ളകം മാതാ ആശുപത്രിപ്പടി, സോളർപ്പാടം.
∙അതിരമ്പുഴ– ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷൻ.
∙കുറുപ്പന്തറ– തവളക്കുഴി ജംക്‌ഷൻ.
∙ നീണ്ടൂർ– കൈപ്പുഴ കവല.
∙ പാലാ– വെള്ളാപ്പാട്, ഞൊണ്ടിമാക്കൽ.
∙രാമപുരം– മൈക്കിൾ പ്ലാസ.
∙കാഞ്ഞിരപ്പള്ളി– പേട്ട സ്കൂൾ.
∙പൊൻകുന്നം– രാജേന്ദ്ര മൈതാനം.
∙കൊടുങ്ങൂർ– ബിഎസ്എൻഎൽ ഓഫിസ്.
∙എരുമേലി– വലിയമ്പലം ജംക്‌ഷൻ.
∙പാറത്തോട്– കെഎസ്ഇബി ഓഫിസ്.
∙മുണ്ടക്കയം– ഗവ. ആശുപത്രി ജംക്‌ഷൻ.
∙ഈരാറ്റുപേട്ട– സെൻട്രൽ ജംക്‌ഷൻ.
∙പൂഞ്ഞാർ– ബസ് സ്റ്റാൻഡ് ജംക്‌ഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com