ADVERTISEMENT

കറുകച്ചാൽ∙ റബറിന്റെ ആഭ്യന്തര ഉപയോഗത്തിലും ഉൽപാദനത്തിലും വർധന. 2020–21 സാമ്പത്തിക വർഷം 7,15,000 മെട്രിക് ടണ്ണായിരുന്ന ഉപയോഗം 2021–22ൽ 7,75,000 മെട്രിക് ടണ്ണായി വർധിച്ചു. ആഭ്യന്തര റബർ ഉൽപാദനത്തിലും വർധന ഉണ്ടായി. കഴിഞ്ഞ സീസണിൽ 10,96,000 ടൺ റബർ ഉൽപാദനം നടന്നപ്പോൾ ഇത്തവണ 12,38,000 ‍ടണ്ണായി വർധിച്ചു. കഴിഞ്ഞ സീസൺ അപേക്ഷിച്ച് ഇറക്കുമതിയിലും വർധനയുണ്ടായി.

2020–21ൽ 4,10,478 ടൺ റബർ ഇറക്കുമതി ചെയ്തപ്പോൾ 2021–22 സീസണിൽ 5,46,369 ടണ്ണാണ് ഇറക്കുമതി.കഴിഞ്ഞ ഏപ്രിലിൽ മുൻവർഷത്തെ അപേക്ഷിച്ച് ഇറക്കുമതി കുറവായിരുന്നെങ്കിലും മേയ് മാസത്തിൽ ഇറക്കുമതി കൂടി. ഏപ്രിലിൽ 39,105 മെട്രിക് ടൺ ഇറക്കുമതി നടന്നപ്പോൾ മേയിൽ 34,000 ടണ്ണായി കൂടി. മുൻവർഷം ഇത് യഥാക്രമം 46,444 ടണ്ണും 29,153 ടണ്ണുമായിരുന്നു. ഷീറ്റ് റബർ ആർഎസ്എസ് 4ന് 174     രൂപയാണു നിലവിലെ വില. ടയർ കമ്പനികൾ നാട്ടിൽനിന്നു റബർ വാങ്ങുന്നതുമൂലം വില    ഉയരുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com