പശുവിന് കന്നി പ്രസവത്തിൽ കിടാരികൾ മൂന്ന്; ഒരു പെൺകിടാവും രണ്ടു ആൺ കിടാക്കളും

   വെളിയന്നൂർ മലയിൽ സുകുമാരന്റെ  പശുവും 3 കിടാരികളും.
വെളിയന്നൂർ മലയിൽ സുകുമാരന്റെ പശുവും 3 കിടാരികളും.
SHARE

വെളിയന്നൂർ∙ മലയിൽ സുകുമാരന്റെ വീട്ടിലെത്തിയാൽ കാണാം ഓമനത്തമുള്ള 3 പശുക്കുട്ടികളെ. വീട്ടിൽ വളർത്തുന്ന എച്ച്എഫ് ഇനത്തിൽ പെട്ട പശുവിന്റെ ആദ്യ പ്രസവത്തിൽ തന്നെ 3 കിടാരികൾ. ഒരു പെൺകിടാവും രണ്ടു ആൺ കിടാക്കളും. പശുക്കൾക്കു ഇരട്ടക്കുട്ടികൾ തന്നെ അപൂർവം. സാധാരണ പ്രസവത്തിൽ ഉണ്ടായ 3 കിടാരികളും പൂർണ ആരോഗ്യത്തോടെ ഓടിച്ചാടി കളിക്കുന്നു.

വെറ്ററിനറി ഡോക്ടർ എത്തി പരിശോധനകൾ നടത്തി. ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. ഒറ്റ പ്രസവത്തിൽ 3 കിടാരികൾ പിറക്കുന്നത് അപൂർവമാണെന്നു മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു. കൃഷിയും പശു വളർത്തലും വരുമാന മാർഗം ആക്കിയ സുകുമാരനും കുടുംബവും പുതിയ അതിഥികളെ പൊന്ന് പോലെ നോക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS