ADVERTISEMENT

ഉഴവൂർ ∙അത്യാധുനിക മൾട്ടിപ്ലക്സ് തിയറ്റർ മാതൃകയിൽ ആധുനിക സൗകര്യങ്ങളോടെ സെന്റ് സ്റ്റീഫൻസ് കോളജിൽ ബിഷപ് തറയിൽ സ്മാരക എജ്യുക്കേഷനൽ തിയറ്റർ പൂർത്തിയായി. ഡിജിറ്റൽ സൗകര്യങ്ങൾ സജ്ജീകരിച്ച തിയറ്റർ പൂർണമായി ശീതീകരിച്ചതാണ്. 129 സീറ്റുകൾ, അത്യാധുനിക സൗകര്യങ്ങളുള്ള മികച്ച വേദി, ശബ്ദ സംവിധാനം, ആധുനിക വെളിച്ച സംവിധാനം, വൈഫൈ കണക്‌ഷൻ തുടങ്ങിയവ ഇവിടെയുണ്ട്.

പുത്തൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാർഥികൾക്കു പഠന സൗകര്യം ഉറപ്പാക്കുന്നതിനും സിനിമ ഉൾപ്പെടെയുള്ളവയുടെ അവതരണത്തിനും വേണ്ടിയാണ് തിയറ്റർ സജ്ജമാക്കിയത്. 25 ലക്ഷം രൂപ മുടക്കി നിർമിച്ച തിയറ്ററിന്റെ ഉദ്ഘാടനം ഉടൻ നടക്കും. കോളജിന്റെ ആവശ്യങ്ങൾക്കു മാത്രമായിരിക്കും പ്രയോജനപ്പെടുത്തുക.  പൂർവവിദ്യാർഥി സംഘടന, പിടിഎ, മാനേജ്മെന്റ് എന്നിവയുടെ പരിപാടികൾക്കും ഉപയോഗിക്കാൻ അനുമതിയുണ്ട്. ഡിജിറ്റൽ സംവിധാനങ്ങളുടെ സഹായത്തോടെ വിദ്യാർഥികൾക്കു പഠനത്തിന്റെ ആധുനിക ലോകം തുറക്കുകയാണ് ലക്ഷ്യം.

8 ലക്ഷം രൂപ മുടക്കി പുതിയ കോൺഫറൻസ് മുറി, അതിഥികൾക്കു വേണ്ടിയുള്ള മുറി, പ്രാർഥനാലയം എന്നിവയും സജ്ജമാക്കി. ഇൻഡോർ സ്റ്റേഡിയത്തിന്റെ നവീകരണം താമസിയാതെ ആരംഭിക്കുമെന്നു പ്രിൻസിപ്പൽ ഡോ.സ്റ്റീഫൻ മാത്യു പറഞ്ഞു. ബാഡ്മിന്റൻ, ബാസ്കറ്റ് ബോൾ, വോളിബോൾ മത്സരങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് സ്റ്റേഡിയം നിർമിച്ചത്. ഗാലറി ഉൾപ്പെടെ സംവിധാനങ്ങൾ അടുത്ത ഘട്ടമായി നടപ്പാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com