ഹിന്ദു യുവാവിന്റെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കാൻ സ്വന്തം വീട്ടുമുറ്റത്ത് സൗകര്യമൊരുക്കി ക്രൈസ്തവ കുടുംബം

മാങ്ങാനം തുരുത്തേൽ പാലത്തിനു സമീപം തൈക്കടവിൽ സിബിയുടെ മൃതദേഹം അയൽവാസിയായ ആലുങ്കൽ കൊച്ചുമോന്റെ വീട്ടിൽ പൊതുദർശനത്തിനായി വച്ചപ്പോൾ.                  ചിത്രം: മനോരമ
മാങ്ങാനം തുരുത്തേൽ പാലത്തിനു സമീപം തൈക്കടവിൽ സിബിയുടെ മൃതദേഹം അയൽവാസിയായ ആലുങ്കൽ കൊച്ചുമോന്റെ വീട്ടിൽ പൊതുദർശനത്തിനായി വച്ചപ്പോൾ. ചിത്രം: മനോരമ
SHARE

കോട്ടയം ∙ അയൽവാസിയായ ഹിന്ദു യുവാവിന്റെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കാൻ സ്വന്തം വീട്ടുമുറ്റത്തെ പന്തലിൽ സൗകര്യം ഒരുക്കിയതു ക്രൈസ്തവ കുടുംബം. മാങ്ങാനം തുരുത്തേൽ പാലത്തിനു സമീപം തൈക്കടവിൽ അപ്പുക്കുട്ടന്റെ മകൻ ടി.എ.സിബി (42) വ്യാഴാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണു സംസ്കാരം തീരുമാനിച്ചത്. സിബിയുടെ വീട്ടിലേക്കു മൃതദേഹം കൊണ്ടുപോകുന്നതിന് ഒരു ചെറിയ ഇടവഴി മാത്രമാണുള്ളത്. 3 സെന്റ് സ്ഥലത്തുള്ള വീട്ടിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കാനുള്ള സൗകര്യങ്ങളും കുറവായിരുന്നു. 

ഇതു മനസ്സിലാക്കിയാണ് 17–ാം വാർഡ് കൗൺസിലർ ജൂലിയസ് ചാക്കോ അയൽവാസിയായ ആലുങ്കൽ കൊച്ചുമോനോട് (അലക്സാണ്ടർ മാത്യു) ഇവരുടെ വീടിന്റെ മുറ്റത്തു സിബിയുടെ മൃതദേഹം വയ്ക്കാനുള്ള സൗകര്യം നൽകാമോ എന്നു ചോദിച്ചത്. കൊച്ചുമോൻ സന്തോഷത്തോടെ ഇതു സമ്മതിക്കുകയും വീടിന്റെ മുന്നിൽ താൽക്കാലിക പന്തൽ സജ്ജമാക്കുകയും ചെയ്തു. ഇന്നലെ രാവിലെ 8.30 മുതൽ ഉച്ച വരെ മൃതദേഹം കൊച്ചുമോന്റെ വീട്ടുമുറ്റത്തെ പന്തലിൽ സിബിയുടെ മൃതദേഹം പൊതു ദർശനത്തിനു വച്ചു. തുടർന്നു സിബിയുടെ വീട്ടിലെത്തിച്ചു കർമങ്ങൾ ചെയ്ത ശേഷം മാങ്ങാനം എസ്എൻഡിപി ശ്മശാനത്തിൽ സംസ്കരിച്ചു. കേറ്ററിങ് തൊഴിലാളിയായിരുന്ന സിബി ജീവിതശൈലീരോഗങ്ങൾ മൂലം ഏറെനാളായി ചികിത്സയിലായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS