ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ സെന്റ് ഡൊമിനിക്സ് കോളജിലെ കായിക വിഭാഗത്തിന് അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങൾ സമ്മാനിച്ച പ്രഫ. ടി.ജെ.കുര്യൻ ഇനി ഓർമ. 1966 -1995 കാലത്ത് കോളജിന്റെ പ്രഥമ കായിക വിഭാഗം മേധാവിയായിരിക്കെ സർവകലാശാല അന്തർ സർവകലാശാല തലങ്ങളിൽ വിവിധ പുരസ്കാരങ്ങൾ കോളജിനു ലഭിച്ചു. 

1970 - 80 കാലഘട്ടത്തിൽ കേരള സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ കാഞ്ഞിരപ്പള്ളിയുടെ വോളിബോൾ പാരമ്പര്യം ഉയർത്തിപ്പിടിച്ചു കോളജ് ടീം സർവകലാശാല വിജയികളായത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. ഈ കാലയളവിൽ ക്രോസ് കൺട്രി, അത്‌ലറ്റിക്സ് തുടങ്ങിയ ഇനങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ കോളജിന് സാധിച്ചു. 

രാജ്യത്തിന്റെ കായിക രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിച്ച ഇ.ജി.പ്രകാശ്, കെ.എസ്.സുകുമാരൻ, ജോജി മാത്യു, റോയി കെ.മാണി, നൈനാൻ വി.മാത്യു തുടങ്ങി ഒട്ടേറെ രാജ്യാന്തര താരങ്ങൾ ഇദ്ദേഹത്തിന്റെ കീഴിൽ പരിശീലനം നേടിയവരാണ്. 

കായിക പശ്ചാത്തല സൗകര്യങ്ങളിൽ എംജി സർവകലാശാലയ്ക്കു     കീഴിലെ മികച്ച കോളജായി എസ്ഡി കോളജ് മാറിയതും പ്രഫ. ടി.ജെ.കുര്യന്റെ അക്ഷീണ പരിശ്രമത്തിലാണ്. എംജി സർവകലാശാലയ്ക്കു കീഴിലെ കോളജുകളിൽ ആദ്യമായി 400 മീറ്റർ ട്രാക്കോടു കൂടിയ സ്റ്റേഡിയവും ബാസ്കറ്റ് ബോൾ, വോളിബോൾ, ബാഡ്മിന്റൻ കോർട്ടുകളും എസ്ഡി കോളജിൽ നിർമിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. കാഞ്ഞിരപ്പള്ളിയുടെ കായിക ചരിത്രത്തിൽ വ്യക്തി മുദ്ര പതിപ്പിച്ചാണ് പ്രഫ ടി.ജെ.കുര്യൻ കടന്നു പോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com