ADVERTISEMENT

കോട്ടയം ∙ സമരത്തിൽ കുരുങ്ങി കോട്ടയം. ഇന്നലെ രാവിലെയും രാത്രിയുമാണു നഗരം ഗതാഗതക്കുരുക്കിൽപെട്ടത്. സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ മാർച്ച് രാവിലെയായിരുന്നു. മാർച്ചിനെ നേരിടാൻ പൊലീസ് ബാരിക്കേഡ് കെട്ടി കെകെ റോഡ് അടച്ചുകെട്ടിയതോടെ രാവിലെ 10.45 മുതൽ മുതൽ 12 വരെ കെകെ റോഡിലെ ഗതാഗതം നിലച്ചു. ‌

കുരുക്കഴിക്കേണ്ടവർ കുരുക്കിയാൽ... കെ റെയിൽ വിരുദ്ധ ജനകീയസമിതി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കു നടത്തിയ മാർച്ചിനെ നേരിടാൻ ദേശീയപാത 183ലെ ഗതാഗതം പൊലീസ് തടസ്സപ്പെടുത്തിയതിനെത്തുടർന്നു ബാരിക്കേഡ് കെട്ടിയ കയറിനടിയിലൂടെ കുഞ്ഞുമായി കടന്നുപോകുന്ന അമ്മ. അത്യാവശ്യമായി പോകേണ്ട യാത്രക്കാർ വാഹനങ്ങളിൽ നിന്നിറങ്ങി ഇൗ കയർക്കെണി കടന്നാണു പോയത്.                                                                       ചിത്രം: മനോരമ

യൂത്ത് കോൺഗ്രസ്–ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ എംസി റോഡ് ഉപരോധിച്ചതോടെ രാത്രി 7.30 മുതൽ 8.30 വരെയും നഗരത്തിൽ കനത്ത ബ്ലോക്കായി. ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കായിരുന്നു സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിഷേധ മാർച്ച്. മാർച്ചിനെ നേരിടാൻ സാധാരണയിൽ കവിഞ്ഞ സന്നാഹമാണു പൊലീസ് ഒരുക്കിയത്.

അടച്ചുകെട്ട്... കെ റെയിൽ വിരുദ്ധ ജനകീയസമിതി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കു നടത്തിയ മാർച്ചിനെ നേരിടാൻ ദേശീയപാതയിൽ കലക്ടറേറ്റിനു മുന്നിൽ ബാരിക്കേഡ് വച്ച് അടച്ചുകെട്ടി പൊലീസ്.                                                                                         ചിത്രം: മനോരമ
അടച്ചുകെട്ട്... കെ റെയിൽ വിരുദ്ധ ജനകീയസമിതി ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്കു നടത്തിയ മാർച്ചിനെ നേരിടാൻ ദേശീയപാതയിൽ കലക്ടറേറ്റിനു മുന്നിൽ ബാരിക്കേഡ് വച്ച് അടച്ചുകെട്ടി പൊലീസ്. ചിത്രം: മനോരമ

രാത്രി ഏഴിനാണു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ മാർച്ച് ആരംഭിച്ചത്. ഏഴരയോടെ തിരുനക്കര ഗാന്ധി സ്ക്വയറിനു സമീപം റോഡ് ഉപരോധം ആരംഭിച്ചു. ഇതോടെ നഗരം വീണ്ടും കുരുങ്ങി. എംസി റോഡിൽ വാഹനങ്ങളുടെ നീണ്ട നിരയായി. വൺവേ സംവിധാനം ഒഴിവാക്കി വാഹനങ്ങൾ കടത്തിവിടാൻ ശ്രമിച്ചെങ്കിലും കുരുക്കു മുറുകി. ഒടുവിൽ 8.30ന് ഉപരോധം അവസാനിപ്പിച്ചതോടെയാണു നഗരം സാധാരണ ഗതിയിലേക്ക് എത്തിയത്.

ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ്–ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്നു യൂത്ത് കോൺഗ്രസ് എംസി റോഡ് ഉപരോധിച്ചപ്പോൾ നഗരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു.                                                                       ചിത്രം: മനോരമ
ഇന്നലെ രാത്രി യൂത്ത് കോൺഗ്രസ്–ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിനെത്തുടർന്നു യൂത്ത് കോൺഗ്രസ് എംസി റോഡ് ഉപരോധിച്ചപ്പോൾ നഗരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. ചിത്രം: മനോരമ

രാവിലെ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ മാർച്ച് നേരിടാൻ മറ്റു സ്റ്റേഷനുകളിൽ നിന്നുൾപ്പെടെ നൂറു കണക്കിനു പൊലീസുകാരെയാണു കോട്ടയം നഗരത്തിലേക്ക് എത്തിച്ചത്.സ്ത്രീകൾ അടക്കം 75 പേർ പങ്കെടുത്ത സമരത്തെ നേരിടാനാണ് ഈ സന്നാഹം പൊലീസ് ഒരുക്കിയത്. എന്നാൽ വൈകിട്ട് യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും നേർക്കുനേർ വന്നിട്ടും പൊലീസിന്റെ ചെറിയ സംഘം മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com