മുഖ്യമന്ത്രിക്ക് കത്തെഴുതി; ശ്രീനന്ദനയ്ക്ക് കിട്ടി, പ്രകാശം പരത്തുന്ന മറുപടി

മുഖ്യമന്ത്രിക്കു കത്തെഴുതി വീട്ടിൽ വൈദ്യുതി ലഭിച്ച ശ്രീനന്ദന അമ്മ സുനിത, വാർഡംഗം ഷിജി സോണി എന്നിവർക്കൊപ്പം വീടിന്റെ മുൻപിൽ.
SHARE

തോട്ടയ്ക്കാട്∙ നിറഞ്ഞ സന്തോഷത്തിലാണ് 2–ാം ക്ലാസുകാരി ശ്രീനന്ദന. വീട്ടിൽ വൈദ്യുതി എത്തിയതാണ് ശ്രീനന്ദനയുടെ സന്തോഷത്തിന് കാരണം. വൈദ്യുതി ഇല്ലാത്തതിന്റെ ദുരിതം കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചാണ് ശ്രീനന്ദന വീട്ടിൽ വൈദ്യുതി എത്തിച്ചത്. വാകത്താനം പഞ്ചായത്ത് 7–ാം വാർഡിൽ പടിഞ്ഞാറേ പീടികയിൽ സജിയുടെ മകൾ തോട്ടയ്ക്കാട് എൽപി സ്കൂൾ വിദ്യാർഥിനിയാണ്. 

പഞ്ചായത്തംഗം ഷിജി സോണിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, പഞ്ചായത്തംഗം ഗീത രാധാകൃഷ്ണൻ എന്നിവർ മീനടം കെഎസ്ഇബി ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടാകാതെ വന്നതോടെ ശ്രീനന്ദനയെകൊണ്ട് മുഖ്യമന്ത്രിക്കു കത്ത് എഴുതിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു കെഎസ്ഇബിയിൽ നൽകാനുള്ള തുക അനുവദിച്ചു. കഴിഞ്ഞ ദിവസം   വൈദ്യുത കണക്‌ഷൻ നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS