കോട്ടയം ജില്ലയിൽ ഇന്ന് (26-06-2022); അറിയാൻ, ഓർക്കാൻ

kottayam-map-1248
SHARE

പ്രവേശനം ആരംഭിച്ചു

ചങ്ങനാശേരി ∙ അസംപ്ഷൻ കമ്യൂണിറ്റി കോളജിൽ ഡിപ്ലോമ ഇൻ ഓഫിസ് അഡ്മിനിസ്ട്രേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടിസ്, ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് എന്നീ കോഴ്സുകളിലേക്കു പ്രവേശനം ആരംഭിച്ചു. പ്ലസ് ടു പാസായ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. ഫോൺ : 9447355840.

മുട്ടക്കോഴിക്കുഞ്ഞ് വിതരണം 

കാണക്കാരി ∙  മൃഗാശുപത്രിയിൽ നിന്നു 2 മാസം  പ്രായമായ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ 28 നു 10നു വിതരണം ചെയ്യും. ഫോൺ:  9497153254.

ഗെസ്റ്റ് അധ്യാപക ഒഴിവ് 

ഏറ്റുമാനൂർ ∙ ഏറ്റുമാനൂരപ്പൻ കോളജിൽ ഹിന്ദി വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് നാളെ 11നു വോക് ഇൻ ഇന്റർവ്യൂ നടക്കും. ഫോൺ : 0481 2536978, 9446381006.

സൗര പദ്ധതി: സ്പോട് റജിസ്ട്രേഷന് സൗകര്യം

കാഞ്ഞിരപ്പള്ളി∙ ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയോടു കൂടി പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് കെഎസ്ഇബി നടപ്പാക്കുന്ന സൗര പദ്ധതിയിൽ അംഗമാകുന്നതിനു സ്പോട് റജിസ്ട്രേഷൻ നടത്തുന്നതിന് പാലാ, ഈരാറ്റുപേട്ട, രാമപുരം, പൊൻകുന്നം, കാഞ്ഞിരപ്പള്ളി എന്നീ കെഎസ്ഇബി ഓഫിസുകളിൽ 27നും അതതു സെക്‌ഷൻ ഓഫിസുകളിൽ 28,29,30 തീയതികളിലും സൗകര്യമുണ്ടായിരിക്കും. ഉപഭോക്താവിന് സൗകര്യപ്രദമായ ഏത് ഇലക്ട്രിക്കൽ സെക്‌ഷൻ ഓഫിസിലും കൺസ്യൂമർ നമ്പറുമായി എത്തി സീനിയർ സൂപ്രണ്ടിനെ സമീപിച്ചും, ekiran.kseb.in എന്ന പോർട്ടൽ വഴിയും റജിസ്ട്രേഷൻ നടത്താം. വിവരങ്ങൾക്ക് 1912 എന്ന നമ്പറിലോ അതതു സെക്‌ഷൻ ഓഫിസിലെ സീനിയർ സൂപ്രണ്ടുമായോ ബന്ധപ്പെടുക.

ലോജിസ്റ്റിക് മാനേജ്മെന്റ് കോഴ്സ് 

പെരുവന്താനം ∙ സെന്റ് ആന്റണീസ് കോളജിൽ ബികോം ലോജിസ്റ്റിക് മാനേജ്മെന്റ് കോഴ്സ് അനുവദിച്ചു. 9562581191, 04869 281191.

ഡിഗ്രി പ്രവേശന നടപടി തുടങ്ങി

പെരുവന്താനം ∙ സെന്റ് ആന്റണീസ് കോളജിൽ എംജി സർവകലാശാല ഏകജാലക പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. 9562581191, 04869281191. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS