പൂഞ്ഞാർ– കൈപ്പള്ളി– ഏന്തയാർ റോഡിൽ ഗുണനിലവാരമില്ലാത്ത ടാറിങ്; കിളിർത്തു പൊങ്ങിയത് ചേമ്പും കൂവയും

പൂഞ്ഞാർ കൈപ്പള്ളി റോഡിൽ പൊറ്റംപുഴ വെള്ളച്ചാട്ടത്തിനു സമീപത്തു ടാറിങ്ങിൽ കിളിർത്തു നിൽക്കുന്ന ചേമ്പ്.
SHARE

പൂഞ്ഞാർ∙ ഗുണനിലവാരമില്ലാത്ത ടാറിങ്, റോഡിൽ ടാറിനിടയിലൂടെ കിളിർത്തു പൊങ്ങിയത് ചേമ്പും കൂവയും. ഒരു മാസം മുൻപ് മാത്രം ടാറിങ് നടത്തിയ പൂഞ്ഞാർ– കൈപ്പള്ളി– ഏന്തയാർ റോഡിലാണ് ഈ അപൂർവ ദൃശ്യം. ഇടയ്ക്കു വച്ച് പണിയും മുടങ്ങിയതോടെ യാത്രാദുരിതവുമായി. ആവശ്യത്തിനു മെറ്റലും ടാറും ചേർത്ത് ഉറപ്പിക്കാതെ അശാസ്ത്രീയമായ രീതിയിൽ പണികൾ നടത്തിയതാണ് കൂവപോല ദുർബലമായ ചെടികൾ പോലും കിളിർത്തു പൊങ്ങാൻ ഇടയാക്കിയതെന്നു നാട്ടുകാർ പറയുന്നു.

കൈപ്പള്ളി പൊറ്റംപുഴ വെള്ളച്ചാട്ടത്തിനു സമീപത്താണ് ചേമ്പിൻ തൈ കിളിർത്തു നിൽക്കുന്നത്.ഒന്നര മാസം മുൻപ് പണി തുടങ്ങിയെങ്കിലും പണി പൂർത്തിയായിട്ടില്ല. വെള്ളപ്പാറ, ഇടമല ഭാഗങ്ങളെല്ലാം പൂർണമായി തകർന്നു കിടക്കുകയാണ്. റോഡിന്റെ നടുഭാഗത്തു കൂടി തോട് പോലെയാണ് വെള്ളം ഒഴുകുകയാണ്. പണികൾ തുടങ്ങിയപ്പോൾത്തന്നെ ടാറിങ്ങിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നിരുന്നു.

പണിത ഭാഗത്തും പണികൾ ഇഴഞ്ഞാണു നീങ്ങിയത്. ഒരു കിലോമീറ്റർ പൂർത്തിയാക്കാൻ 2 ആഴ്ച സമയമെടുത്തു. മെഷീൻ ഉപയോഗിച്ച് ടാറിങ് നടത്തിയാൽ 10 ദിവസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമായിരുന്ന ടാറിങ്ങാണ് പഴയ രീതിയിലും ഗുണനിലവാരം ഇല്ലാതെയും നടത്തിയ‌ത്. വർഷങ്ങളായി തകർന്നു കിടന്ന റോഡ് നന്നാകും എന്നു പ്രതീക്ഷിച്ചിരുന്ന ജനങ്ങൾക്ക് ഇരട്ടി ദുരിതമായി മാറിയിരിക്കുകയാണ് പുതിയ ടാറിങ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS