ADVERTISEMENT

കോട്ടയം∙ വാഹനങ്ങളുടെ മത്സരയോട്ടം തടയാൻ ജൂലൈ അഞ്ചു വരെ മോട്ടർവാഹന വകുപ്പ് ജില്ലയിൽ പ്രത്യേക പരിശോധന നടത്തും. 'ഓപ്പറേഷൻ റേസ്' എന്ന പേരിൽ നടക്കുന്ന പരിശോധനയിൽ, അപകടകരമായ ഡ്രൈവിങ് കണ്ടെത്തിയാൽ ലൈസൻസ് സസ്പെൻഷൻ, റദ്ദു ചെയ്യൽ അടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്ന് ആർടിഒ പി.ആർ.സജീവ് അറിയിച്ചു. റോഡ് സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വാഹനങ്ങളിൽ അനധികൃത മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ 7 ദിവസത്തിനകം പൂർവസ്ഥിതിയിലാക്കിയെന്ന് ഉറപ്പുവരുത്തും. 

അല്ലാത്തപക്ഷം റജിസ്ട്രേഷൻ സസ്പെൻഷൻ, റദ്ദാക്കൽ നടപടികൾ സ്വീകരിക്കും. പരിശോധന സമയത്ത് നിർത്താൻ കഴിയാത്തവിധം അപകടകരമായ ഡ്രൈവിങ് നടത്തുന്ന വാഹനങ്ങൾ, സിഗ്‌നൽ നൽകിയിട്ടും നിർത്താതെ പോകുക, വിഡിയോ കോളായി ലഭിക്കുന്ന പരാതികൾ എന്നിവയിൽ അന്നോ തൊട്ടടുത്ത ദിവസമോ വാഹന ഉടമയുടെ വിലാസത്തിൽ ചെലാൻ നൽകും. ലൈസൻസ് വിവരങ്ങൾ ശേഖരിച്ച് നടപടി സ്വീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com