ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ മണിമല റോഡിലെ കുഴികളും വെള്ളക്കെട്ടും മൂലം യാത്ര ദുരിതമായി. കാഞ്ഞിരപ്പള്ളിയിൽ നിന്നു മണിമലയിലേക്കുള്ള പ്രധാന പാതയാണ് തകർന്നത്. മണ്ണാർക്കയം മുതൽ പുനലൂർ – മൂവാറ്റുപുഴ റോഡിൽ പ്രവേശിക്കുന്ന മണ്ണനാനി വരെ പലയിടങ്ങളിലും വൻകുഴികൾ രൂപപ്പെട്ടു. വളവുകളിലെ ആഴമുള്ള കുഴികൾ അപകടസാധ്യത വർധിപ്പിക്കുന്നു.

മണ്ണാറക്കയത്ത് മുൻപ് ജലവിതരണ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിൽ മഴവെള്ളം കെട്ടിക്കിടക്കുകയാണ്. ഓടയില്ലാത്തതിനാൽ വെള്ളം ഒഴുകിപ്പോകുന്നില്ല. കത്തലാങ്കൽപ്പടി, അ‍ഞ്ചിലിപ്പ, പള്ളിപ്പടി, സെന്റ് എഫ്രേംസ് സ്കൂൾപടി, മൂന്നാം മൈൽ, കാരയ്ക്കാമറ്റം, വാളക്കയം, എന്നിവിടങ്ങളിലും റോഡിലെ കുഴികളിൽ വെള്ളക്കെട്ടുണ്ട്.

വാളക്കയം മുതൽ മണ്ണനാനി വരെയുള്ള ഭാഗത്താണ് റോഡ് കൂടുതലും തകർന്നത്. ഈ ഭാഗത്തു വാഹനങ്ങൾ വേഗം വളരെ കുറച്ചു കുഴികളിൽ കയറി ഇറങ്ങിയാണു കടന്നു പോകുന്നത്. കുഴികളുടെ ആഴമറിയാതെ വാഹനങ്ങൾ ചാടി കേടുപാടുകൾ സംഭവിക്കുന്നതും ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണുള്ള അപകടങ്ങളും പതിവായി. റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാരും വിവിധ സംഘടനകളും പരാതികളും നിവേദനങ്ങളും നൽകിയിട്ടും പ്രയോജനമുണ്ടായില്ലെന്ന് ആരോപണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com