ADVERTISEMENT

പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് നിരോധനം

കോട്ടയം ∙ നഗരസഭാ പരിധിയിൽ പ്ലാസ്റ്റിക് ക്യാരിബാഗുകൾക്ക് ജൂലൈ ഒന്നു മുതൽ നിരോധനം. ഇതിന്റെ ഭാഗമായി നഗരസഭയുടെ 52 വാർഡുകളിലും പ്രചാരണവും ഹെൽത്ത് സ്ക്വാഡ് പരിശോധനയും നടത്തുമെന്ന് നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.

അനസ്തീസിയ ടെക്നിഷ്യൻ ഒഴിവ്

കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗത്തിലെ ഗവ.അംഗീകൃത പ്രോജക്ടിലേക്ക് അനസ്തീസിയ ടെക്നിഷ്യൻ ഒഴിവിലേക്ക് താൽക്കാലികമായി നിയമിക്കുന്നതിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഫോൺ: 0481–2592308, 0481–2597356.

സംസ്കൃതം പ്ലസ് വൺ പ്രവേശനം

പാലാ ∙ കേന്ദ്ര സർവകലാശാലയുടെ സംസ്കൃതം പ്ലസ് വൺ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. രാമകൃഷ്ണ മിഷനു കീഴിലുള്ള ശ്രീരാമകൃഷ്ണ ആദർശ സംസ്കൃത കോളജ് ഓഫിസിൽ അപേക്ഷ സ്വീകരിക്കും. സംസ്കൃതത്തോടൊപ്പം പ്ലസ് വൺ കോഴ്സിൽ ഇംഗ്ലിഷ്, ഇക്കണോമിക്സ്, മലയാളം, കംപ്യൂട്ടർ സയൻസ് എന്നിവയും പഠന വിഷയങ്ങളാണ്. യുപി സ്കൂൾ അധ്യാപകരാകാം. പ്രവേശനം നേടുന്ന വിദ്യാർഥികളിൽ യോഗ്യതാ പരീക്ഷയിൽ 50% മാർക്ക് നേടിയവർക്കു സ്കോളർഷിപ്പിന് അർഹതയുണ്ട്. ഫോൺ: 9744305661.

അപേക്ഷ ക്ഷണിച്ചു

പാമ്പാടി ∙  എൽബിഎസ് സെന്ററിൽ താ‍‌ൽക്കാലിക ലക്ചറർ (ടാലി) തസ്തികയിലേക്ക് പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  30 ന് പാമ്പാടി ഓഫിസിൽ കൂടിക്കാഴ്ച. ഫോൺ: 0481 – 2505900. യോഗ്യത. എംകോം ടാലി / ബികോം, ടാലി ബന്ധപ്പെട്ട വിഷയത്തിൽ ഒരു വർഷത്തിൽ കുറയാതെയുള്ള അധ്യാപന / പ്രവൃത്തിപരിചയം.

കാണക്കാരി ∙ സിഎസ്ഐ കോളജ് ഫോർ ലീഗൽ സ്റ്റഡീസിൽ പഞ്ചവത്സര ബിഎ എൽഎ‍ൽബി (ഓണേഴ്സ്), ബികോം, എൽഎൽബി (ഓണേഴ്സ്), എൽഎൽഎം എന്നീ കോഴ്സുകളിലെ മാനേജ്മെന്റ് ക്വോട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0481–2531644, 9061201989, 9884155900.

സെർവറുകളിൽ അറ്റകുറ്റപ്പണി

കോട്ടയം ∙ കേരള വാട്ടർ അതോറിറ്റിയുടെ സെർവറുകളിൽ അറ്റകുറ്റപ്പണി  നടക്കുന്നതിനാൽ ഇന്നും നാളെയും 30നും കുടിവെള്ള ചാർജ് സ്വീകരിക്കൽ, അനുബന്ധ സേവനങ്ങൾ എന്നിവ കാഷ് കൗണ്ടറുകൾ വഴിയോ ഓൺലൈൻ വഴിയോ ലഭ്യമല്ല.

ഗെസ്റ്റ് അധ്യാപക നിയമനം

പാലാ ∙ അൽഫോൻസ കോളജിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ സംവരണ വിഭാഗത്തിൽ (അംഗപരിമിതർ) നിന്ന് ഗെസ്റ്റ് അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ www. alphonsacollege.edu.in വെബ്സൈറ്റ് വഴി ജൂലൈ 4നു മുൻപ് അപേക്ഷ നൽകണം. അപേക്ഷകർ കോളജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം മേഖലാ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗെസ്റ്റ് ലക്ചറർ പാനലിൽ റജിസ്റ്റർ ചെയ്തവരാവണം. 

മീനടം ∙ ഗവ.എച്ച്എസ്എസിൽ എൽപി, എച്ച്എസ്എസ്ടി താൽക്കാലിക അധ്യാപക ഒഴിവുണ്ട്.    എൽ.പി.അധ്യാപക ഒഴിവിൽ 30ന് 11നും, എച്ച്എസ്എസ്എസ്ടി മലയാളം, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ജൂലൈ 1ന് 10നും ഫിസിക്സ്, കണക്ക്, ഇംഗ്ലിഷ് വിഷയങ്ങളിൽ 1.30ന് ം അഭിമുഖം നടത്തും. 

സ്വയംതൊഴിലിന് ധനസഹായം നൽകും

കോട്ടയം∙ പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായ സ്വാശ്രയ സംഘങ്ങൾക്കും വനിതാ സ്വാശ്രയസംഘങ്ങൾക്കും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം നൽകുന്നു. പത്തോ അതിലധികമോ പട്ടികജാതി സമുദായ അംഗങ്ങൾ ചേർന്നു രൂപീകരിക്കുന്ന സ്വയംസഹായ സംഘങ്ങൾക്കും 80 ശതമാനമോ അതിനു മുകളിലോ പട്ടികജാതി വിഭാഗക്കാർ അംഗങ്ങളായിട്ടുള്ള വനിതാ സ്വാശ്രയ സംഘങ്ങൾക്കുമാണ് അവസരം. 

തിരഞ്ഞെടുക്കപ്പെടുന്ന സ്വാശ്രയസംഘങ്ങൾ ജില്ലാ റജിസ്ട്രാർ ഓഫിസിലോ കുടുംബശ്രീയിലോ റജിസ്ട്രേഷൻ നടത്തി തുടർപ്രവർത്തനങ്ങൾ നടത്തിയിരിക്കണം. പരമാവധി 15 ലക്ഷം രൂപ വരെ മുതൽ മുടക്കുള്ള പ്രോജക്ടുകളാണ് പരിഗണിക്കുക. അംഗീകരിക്കുന്ന പ്രോജക്ടുകളുടെ 75% തുക രണ്ടു ഗഡുക്കളായി ബന്ധപ്പെട്ട സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ടിലൂടെ അനുവദിക്കും. വിശദവിവരം കോട്ടയം പട്ടികജാതി വികസന ഓഫിസിൽ ലഭിക്കും. ഫോൺ: 0481–2562503.

കെൽട്രോണിൽ കോഴ്സുകൾ 

കോട്ടയം∙ ജില്ലാ കെൽട്രോൺ സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള ഗവൺമെന്റ് അംഗീകൃത കോഴ്സുകളായ അഡ്വാൻസ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ് വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, അനിമേഷൻ ഫിലിം മേക്കിങ് കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയ്ന്റനൻസ് വിത്ത് ഇ- ഗാഡ്ജറ്റ് ടെക്നോളജി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്രീപ്രൈമറി ടീച്ചർ ട്രെയ്നിങ്, മോണ്ടിസോറി ട്രെയ്നിങ്, ഫയർ ആൻഡ് സേഫ്റ്റി, ഇന്റീരിയർ ആൻഡ് ആർക്കിടെക്ചർ ഡിജിറ്റൽ മാർക്കറ്റിങ്, മൊബൈൽ ഫോൺ സർവീസിങ്, പിജിഡിസിഎ, ഡിസിഎ, അക്കൗണ്ടിങ് കോഴ്സുകൾ തുടങ്ങിയവയിലേക്കു ക്ലാസുകൾ ആരംഭിക്കുന്നു. എസ്എസ്എൽസി, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ബിടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 9495359224, 9605404811.

അധ്യാപക ഒഴിവ് 

മീനടം ∙ ഗവ.എച്ച്എസ്എസിൽ എൽപി, എച്ച്എസ്എസ്ടി താൽക്കാലിക അധ്യാപക ഒഴിവുണ്ട്. എൽ.പി.അധ്യാപക ഒഴിവിൽ 30ന് 11നും എച്ച്എസ്എസ്എസ്ടി മലയാളം, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ജൂലൈ 1ന് 10നും ഫിസിക്സ്, കണക്ക്, ഇംഗ്ലിഷ് വിഷയങ്ങളിൽ 1.30നും അഭിമുഖം നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

പാലാ ∙ അൽഫോൻസ കോളജിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ സംവരണ വിഭാഗത്തിൽ (അംഗപരിമിതർ) നിന്ന് ഗെസ്റ്റ് അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ www. alphonsacollege.edu.in വെബ്സൈറ്റ് വഴി ജൂലൈ 4നു മുൻപ് അപേക്ഷ നൽകണം. 

അപേക്ഷ ക്ഷണിച്ചു

പാമ്പാടി ∙  എൽബിഎസ് സെന്ററിൽ താ‍‌ൽക്കാലിക ലക്ചറർ (ടാലി) തസ്തികയിലേക്ക് പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ  30 ന് അകം ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം പാമ്പാടി ഓഫിസിൽ ഹാജരാകണം.  ഫോൺ: 0481 – 2505900. യോഗ്യത. എംകോം ടാലി / ബികോം, ടാലി ബന്ധപ്പെട്ട വിഷയത്തിൽ ഒരു വർഷത്തിൽ കുറയാതെയുള്ള അധ്യാപന / പ്രവൃത്തിപരിചയം.

ജല അതോറിറ്റി സെർവറുകളിൽ അറ്റകുറ്റപ്പണി

കോട്ടയം ∙ കേരള ജല അതോറിറ്റിയുടെ സെർവറുകളിൽ അറ്റകുറ്റപ്പണി  നടക്കുന്നതിനാൽ ഇന്നും നാളെയും 30നും കുടിവെള്ള ചാർജ് സ്വീകരിക്കൽ, അനുബന്ധ സേവനങ്ങൾ എന്നിവ കാഷ് കൗണ്ടറുകൾ വഴിയോ ഓൺലൈൻ വഴിയോ ലഭ്യമല്ല.

സംസ്കൃതം പ്ലസ് വൺ പ്രവേശനം

പാലാ ∙ കേന്ദ്ര സർവകലാശാലയുടെ സംസ്കൃതം പ്ലസ് വൺ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. രാമകൃഷ്ണ മിഷനു കീഴിലുള്ള ശ്രീരാമകൃഷ്ണ ആദർശ സംസ്കൃത കോളജ് ഓഫിസിൽ അപേക്ഷ സ്വീകരിക്കും. സംസ്കൃതത്തോടൊപ്പം പ്ലസ് വൺ കോഴ്സിൽ ഇംഗ്ലിഷ്, ഇക്കണോമിക്സ്, മലയാളം, കംപ്യൂട്ടർ സയൻസ് എന്നിവയും പഠന വിഷയങ്ങളാണ്. യുപി സ്കൂൾ അധ്യാപകരാകാം. പ്രവേശനം നേടുന്ന വിദ്യാർഥികളിൽ യോഗ്യതാ പരീക്ഷയിൽ 50% മാർക്ക് നേടിയവർക്കു സ്കോളർഷിപ്പിന് അർഹതയുണ്ട്. ഫോൺ: 9744305661.

എംബിഎ ബാച്ച് ഓൺലൈൻ ഇന്റർവ്യൂ ഇന്ന്

പാലാ ∙ സഹകരണ വകുപ്പിന്റെ കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർ ‍ഡാം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എംബിഎ (ഫുൾ ടൈം) ബാച്ചിലേക്ക് മീനച്ചിൽ കോപ്ലക്‌സിൽ പ്രവർത്തിക്കുന്ന ടിഎടിഎം കോളജിൽ ഇന്ന് 10 മുതൽ ഓൺലൈൻ ഇന്റർവ്യൂ നടത്തും. ഡിഗ്രിക്ക് 50% മാർക്കും കെ-മാറ്റ്, സി-മാറ്റ്, ക്യാറ്റ് യോഗ്യതയും ഉള്ളവർക്കു മുഖാമുഖത്തിൽ പങ്കെടുക്കാം. 

സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20% സീറ്റ് സംവരണമുണ്ട്. പട്ടികവിഭാഗക്കാർക്കു ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വർഷ പരീക്ഷാഫലം കാത്തിരുന്നവർക്കും മുഖാമുഖത്തിൽ പങ്കെടുക്കാം. കൂടിക്കാഴ്ചയിൽ പങ്കെടുക്കാനുള്ള ലിങ്ക് http://meet.google.com/uei-nnmc-hdz. ഫോൺ: 8547618290.

മെഗാ അദാലത്ത് ജൂലൈ 2ന്

കോട്ടയം ∙ കേരള വനിതാ കമ്മിഷൻ ജൂലൈ 2ന് രാവിലെ 10 മുതൽ സാഹിത്യ പ്രവർത്തക കോഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ മെഗാ അദാലത്ത് സംഘടിപ്പിക്കും. ഫോൺ: 0471 2302590.

അധ്യാപക നിയമനം

കുറവിലങ്ങാട് ∙ ദേവമാതാ കോളജിൽ ഇക്കണോമിക്സ് (ഇക്കണോമെട്രിക്സ്) വിഭാഗത്തിൽ  ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കണം. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 4നകം കോളജ് ഓഫിസിൽ അപേക്ഷ നൽകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു. അപേക്ഷകർ കോട്ടയം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ഗെസ്റ്റ് ലക്ചറർ പാനലിൽ പേരു റജിസ്റ്റർ ചെയ്യണം.

പാലാ ∙ അൽഫോൻസ കോളജിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ സംവരണ വിഭാഗത്തിൽ (അംഗപരിമിതർ) നിന്ന് ഗെസ്റ്റ് അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ www. alphonsacollege.edu.in വെബ്സൈറ്റ് വഴി ജൂലൈ 4നു മുൻപ് അപേക്ഷ നൽകണം. അപേക്ഷകർ കോളജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം മേഖലാ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗെസ്റ്റ് ലക്ചറർ പാനലിൽ റജിസ്റ്റർ ചെയ്തവരായിരിക്കണം.

കടുത്തുരുത്തി ∙ ഗവ. വിഎച്ച്എസ്എസ് സ്കൂളിൽ വൊക്കേഷനൽ ടീച്ചർ, കംപ്യൂട്ടർ സയൻസ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ബിടെക്, എംടെക്, എംസിഎ ഇതിൽ ഏതെങ്കിലും യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 30നു രാവിലെ 11നു പ്രിൻസിപ്പലിന്റെ ഓഫിസിൽ എത്തണം.

ലാൻഡ് വെരിഫിക്കേഷൻക്യാംപെയ്ൻ

ചിറക്കടവ് ∙ കൃഷിഭവനും പൊൻകുന്നം സി.എസ്.സി.സെന്ററും ചേർന്ന് 28ന് രാവിലെ 10 മുതൽ അഞ്ചുവരെ ചെറുവള്ളി നേതാജി വായനശാലയിൽ പിഎം കിസാൻ ലാൻഡ് വെരിഫിക്കേഷൻ ക്യാംപെയ്ൻ നടത്തും. വെരിഫിക്കേഷൻ നടത്തിയിട്ടില്ലാത്ത കർഷകർ എത്തണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.

നാളെ ഗതാഗത നിരോധനം

കുട്ടനാട് ∙ എസി റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പുതുക്കി നിർമിക്കുന്ന പാറക്കൽ ചെറിയ പാലത്തിന്റെ ഗർഡർ സ്ഥാപിക്കുന്ന ജോലികൾ നടത്തുന്നതിനാൽ നാളെ രാത്രി 7 മുതൽ 30നു രാവിലെ 7 വരെ ഇതുവഴി ഗതാഗതം പൂർണമായി നിരോധിച്ചു. പെരുന്നയിൽ നിന്നുള്ള വാഹനങ്ങൾ ചങ്ങനാശേരി–തുരുത്തി–വെളിയനാട് കിടങ്ങറ വഴിയും ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ മാമ്പുഴക്കരി–എടത്വ–തിരുവല്ല വഴിയും തിരിഞ്ഞു പോകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com