ADVERTISEMENT

മുണ്ടക്കയം ∙ കൊച്ചുകുട്ടിയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായമഭ്യർഥിച്ച് എത്തിയ യുവാക്കൾക്കു തന്റെ പൊന്നോമനയായ ആട്ടിൻകുട്ടിയെ നൽകി വീട്ടമ്മ.  അസ്ന അബീസ് എന്ന കുരുന്നിന്റെ ചികിത്സാ സഹായ ധനസമാഹരണത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ പ്രവർത്തകർ പഞ്ചായത്തിന്റെ 21 വാർഡുകളിലും ആക്രി സംഭരണം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പുഞ്ചവയലിൽ എത്തിയപ്പോഴാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു വീട്ടമ്മ തന്റെ ആടിനെ നൽകിയത്. 

ഡിവൈഎഫ്ഐ ഭാരവാഹികളായ ഹരിലാൽ, കെ.ടി.സുമേഷ്, ഷെമീന റഫീഖ്, കെ.ടി.എബിൻ, രജീന്ദ്രൻ എന്നിവർ ആടിനെ ഏറ്റുവാങ്ങി. ബീറ്റാതലസീമിയ മേജർ എന്ന അപൂർവ രോഗം ബാധിച്ച ഏഴ് വയസ്സുകാരി അസ്നയുടെ ശസ്ത്രക്രിയ നടത്തുന്നതിന് 40 ലക്ഷം രൂപയാണു വേണ്ടത്. കഴിഞ്ഞ ഒരാഴ്ചയായി ഇൗ തുക കണ്ടെത്താനുള്ള ശ്രമത്തിൽ ധനശേഖരണം നടത്തുന്നുണ്ട്. വിവിധ സംഘടനകൾ, പഞ്ചായത്തിലെ വാർഡുകൾ, യുവജന കൂട്ടായ്മകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങി വിവിധ തലങ്ങളിലായാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com