കുര കേട്ടാൽ വേട്ടക്കാരൻ പകച്ചു പമ്പ കടക്കും, കാടിന് കാവലായി ജിംബ്രു

ജിംബ്രു വനപാലകർക്കൊപ്പം.
SHARE

എരുമേലി ∙പ്രളയത്തിൽ പ്രാണരക്ഷാർഥം ഓടിയെത്തിയ തെരുവുനായ കാ‌ടിന്റെ കാവലാളായി. വനാന്തരങ്ങളിൽ അവന്റെ കുര കേട്ടാൽ വേട്ടക്കാരൻ പകച്ചു പമ്പ കടക്കും. വനപാലകർക്ക് അവൻ അരുമയും കാവലുമാണെങ്കിൽ വനത്തിൽ അനധികൃതമായി പ്രവേശിക്കുന്നവർക്ക് പേടിസ്വപ്നമാണ്. 2019ലെ പെരുവെള്ളക്കാലത്താണ് കരിമ്പിൻതോട് ഫോറസ്റ്റ് സ്റ്റേഷനിൽ ഈ തെരുവുനായ എത്തിയത്.

വനപാലകർ ഭക്ഷണം നൽകി ‘സ്വീകരിച്ചതോടെ’ അവരുമായി ചങ്ങാത്തമായി. ഒന്നര മാസം കഴിഞ്ഞതോടെ വനം ബീറ്റ് പരിശോധനകൾക്കു കൂട്ടായി. വനപാലകർ ജിംബ്രു എന്നു പേരുമിട്ടു. വനാതിർത്തി ജിംബ്രുവിനു കൃത്യമായി അറിയാമെന്നു ജീവനക്കാർ പറയുന്നു. അരയൻപാറ, കോതാനിപ്പാറ, മങ്കുന്ന്, വാകത്താനം, മണിപ്പുഴ ദ്വീപ്, നെടുംകാവുവയൽ, പ്ലാന്റേഷൻ അടക്കമള്ള പ്രദേശങ്ങളിൽ ജിംബ്രു ഒറ്റയ്ക്കു സന്ദർശനം നടത്തും. കരിമ്പിൻതോട് വെയിറ്റിങ് ഷെഡിൽ നിന്നു ജീവനക്കാരെ ബസ് കയറ്റിവിടുന്നതിനും ജിംബ്രു കൂടെപ്പോകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS