മകളുമായി പുറത്തിറങ്ങിയതിനു പിന്നാലെ ഓട്ടോയ്ക്കു മുക‌ളിൽ ശിഖരം പൊട്ടിവീണു; ഭാഗ്യത്തിന് രക്ഷപ്പെട്ടു

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്കു സമീപം ദേശീയപാതയിൽ ഓട്ടോറിക്ഷയുടെ മുകളിലേക്കു മരക്കൊമ്പ് വീണുണ്ടായ അപകടം.
SHARE

കാഞ്ഞിരപ്പള്ളി∙ ഓട്ടോറിക്ഷ നിർത്തി ഡ്രൈവറും കുടുംബവും ‍പുറത്തിറങ്ങുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞ് ഓട്ടോയ്ക്കു മുകളിലേക്കു വീണു. ഡ്രൈവറും കുടുംബവും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടരയോടെ കുന്നുംഭാഗത്ത് ജനറൽ ആശുപത്രിക്കു സമീപമായിരുന്നു അപകടം.

എരുമേലി മക്കടയിൽ ഷിഹാബ് ഭാര്യയും കുട്ടികളുമായി ആശുപത്രിയിലെത്തി മടങ്ങുന്നതിനിടെ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ നിർത്തിയ സമയത്തായിരുന്നു സംഭവം. ഷിഹാബ് ഇളയ മകളെയുമായി പുറത്തേക്കിറങ്ങിയതിനു തൊട്ടുപിന്നാലെ സമീപത്തെ മാവിന്റെ ശിഖരം പൊട്ടിവീണു. ഓട്ടോയ്ക്കുള്ളിലുണ്ടായിരുന്ന ഷിഹാബിന്റെ ഭാര്യ നജീമയും മൂത്തമകൾ ആദിയയും (11) പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും കമ്പികൾക്കിടയിൽ ആദിയയുടെ കാൽ കുടുങ്ങി. നാട്ടുകാർ ഓടിക്കൂടി മരക്കൊമ്പ് ഉയർത്തി കുട്ടിയുടെ കാൽ പുറത്തെടുത്തു. ആദിയയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാസേന സ്ഥലത്തെത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS