ADVERTISEMENT

കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ ചികിത്സാ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ കുറവ് രൂക്ഷം. വിവിധ വിഭാഗങ്ങളിലായി നിലവിൽ 52 മുതിർന്ന ഡോക്ടർമാരുടെ കുറവ്. 3 മാസത്തിനുള്ളിൽ 9 ഡോക്ടർമാർ വിരമിച്ചതിനു പകരമായി ഡോക്ടർമാരെ നിയമിച്ചില്ല. ഡോക്ടർമാരുടെ കുറവിനെത്തുടർന്നു രോഗികൾ ദുരിതത്തിലാണ്. അസോഷ്യേറ്റ് തസ്തികയിലാണു ഡോക്ടർമാരുടെ കുറവ് രൂക്ഷം. ഇവിടെ 33 ഡോക്ടർമാരുടെ കുറവാണുള്ളത്. പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ തസ്തികകളിൽ 8 വീതം ഡോക്ടർമാരുടെ കുറവുണ്ട്. സീനിയർ റസിഡന്റ് തസ്തികയിൽ 13 ഡോക്ടർമാരുടെ കുറവും നേരിടുന്നു.

ഡോക്ടർമാരുടെ കുറവ് ഇങ്ങനെ:

∙ ശിശുരോഗ ചികിത്സാ വിഭാഗം (അസോഷ്യേറ്റ് പ്രഫസർ– 2 ).
∙ മാനസികാരോഗ്യ വിഭാഗം (അസിസ്റ്റന്റ് പ്രഫസർ– 1).
∙ അസ്ഥിരോഗ ചികിത്സാ വിഭാഗം (അസോഷ്യേറ്റ് പ്രഫസർ– 2, അസിസ്റ്റന്റ് പ്രഫസർ– 1).
∙ വൃക്കരോഗ വിഭാഗം (പ്രഫസർ– 1. അസിസ്റ്റന്റ് പ്രഫസർ– 1)
∙ ഹൃദ്രോഗ വിഭാഗം (പ്രഫസർ– 1).

∙ യൂറോളജി (അസിസ്റ്റന്റ് പ്രഫസർ– 3),
∙ ഫിസിക്കൽ മെഡിസിൻ (അസിസ്റ്റന്റ് പ്രഫസർ–3).
∙ ജനറൽ സർജറി (അസിസ്റ്റന്റ് പ്രഫസർ– 3, സീനിയർ റസിഡന്റ്– 8).
∙ പൾമനറി മെഡിസിൻ (പ്രഫസർ– 1)
∙ പതോളജി (അസോഷ്യേറ്റ് പ്രഫസർ– 2)
∙ ഡെർമറ്റോളജി (അസിസ്റ്റന്റ് പ്രഫസർ– 4)
∙ മെഡിക്കൽ ഗ്യാസ്ട്രോ (അസോഷ്യേറ്റ് പ്രഫസർ– 1)
∙ സർജിക്കൽ ഗ്യാസ്ട്രോ (പ്രഫസർ– 1).

∙ സാംക്രമികരോഗ ചികിത്സാ വിഭാഗം (പ്രഫസർ– 1, അസിസ്റ്റന്റ് പ്രഫസർ– 1)
∙ അനസ്തീസിയ (അസിസ്റ്റന്റ് പ്രഫസർ– 1)
∙ ഗൈനക്കോളജി (പ്രഫസർ– 1, അസിസ്റ്റന്റ് പ്രഫസർ– 4),
∙ ന്യൂറോ മെഡിസിൻ (അസിസ്റ്റന്റ് പ്രഫസർ– 1)
∙ പീഡിയാട്രിക് സർജറി (അസിസ്റ്റന്റ് പ്രഫസർ– 1)
∙ റേഡിയോ ഡയഗ്‌നോസിസ് (അസിസ്റ്റന്റ് പ്രഫസർ– 3, സീനിയർ റസിഡന്റ്– 1)
∙ ജനറൽ മെഡിസിൻ (പ്രഫസർ– 2, അസിസ്റ്റന്റ് പ്രഫസർ– 4, സീനിയർ റസിഡന്റ്– 4).

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com