ADVERTISEMENT

കടുത്തുരുത്തി ∙ തട്ടുകടയിൽ ഉറക്കെ സംസാരിച്ചതിനു പിക്കപ് ഡ്രൈവർ കോതനല്ലൂർ ആണ്ടൂർ വീട്ടിൽ സാബുവിനെയും ( 55), സുഹൃത്ത് കോതനല്ലൂർ ഓലിക്കൽ ഷാജിയെയും ( 55) ആക്രമിക്കുകയും സമീപവാസിയുടെ വീടിന്റെ ചില്ലുകളും കാറും തകർക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യപ്രതി കാണക്കാരി കണിയാംപറമ്പിൽ സുധീഷ് വാവയെ ( വിഷം സുധി –26)  എസ്ഐ വിപിൻ ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിൽ വാങ്ങി കോതനല്ലൂരിലെത്തിച്ച് തെളിവെടുത്തു. 

സംഭവം നടന്ന തട്ടുകടയിലും അക്രമി സംഘം തകർത്ത വീട്ടിലും കാർ തകർത്ത ഭാഗത്തും പ്രതിയെ എത്തിച്ചു. തുടർന്ന് അക്രമി സംഘം രക്ഷപ്പെട്ട റെയിൽവേ പാളത്തിലും എത്തിച്ചു. 20ന് രാത്രി 8.30ഓടെ കോതനല്ലൂരിലെ തട്ടുകടയിലാണു കേസിന് ആസ്പദമായ സംഭവം നടന്നത്. തട്ടുകടയിൽ ഉറക്കെ സംസാരിച്ചത് ചോദ്യം ചെയ്ത് സുധീഷും സുഹൃത്തുക്കളും ചേർന്ന് സാബുവിനെയും ഷാജിയെയും ആക്രമിക്കുകയും രക്ഷപ്പെട്ടോടിയ ഇരുവരെയും ആക്രമിക്കുകയും സാബുവിന്റെ തല അടിച്ചു തകർക്കുകയും ചെയ്തു. 

സാബുവും ഷാജിയും ഓടിക്കയറി രക്ഷപ്പെട്ട വീടിന്റെ ചില്ലുകളും സമീപത്ത് കിടന്നിരുന്ന കാറും സംഘം തകർത്തിരുന്നു. സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്.  

സുധീഷിനു നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം

തെളിവെടുപ്പിന് എത്തിച്ച പ്രതി കാണക്കാരി കണിയാംപറമ്പിൽ സുധീഷ് വാവയ്ക്കു നേരെ നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റ ശ്രമവും. ഇന്നലെ തെളിവെടുപ്പിന് ശേഷം സുധീഷിനെ തിരികെ കൊണ്ടു പോകും വഴിയാണു നാട്ടുകാർ സംഘടിച്ചു കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ലഹരി സംഘത്തിൽപെട്ട ആളാണ് സുധീഷെന്നും ഇനി നാട്ടിൽ എത്തി അക്രമം നടത്തിയാൽ നാട്ടുകാർ തന്നെ നേരിടുമെന്നും ജനങ്ങൾ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com