ADVERTISEMENT

കുറുപ്പന്തറ ∙ റോഡിലെ കുഴിയിൽ സ്കൂട്ടർ മറിഞ്ഞ് വനിതാ പഞ്ചായത്തംഗത്തിനു ഗുരുതര പരുക്ക്. റോഡിൽ തെറിച്ചു വീണ പഞ്ചായത്തംഗം  ടോറസ് തട്ടിയുള്ള അപകടത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മാഞ്ഞൂർ നാലാം വാർഡ് അംഗം പാളിത്തോട്ടം ലിസി ജോസി( 55) നാണ് അപകടത്തിൽ പരുക്ക്. മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ച ലിസി ജോസിനെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. വലതുകാലിന്റെ മുട്ടു തകർന്നു. ഇടതു കാലിന്റെ മുട്ടിനു 12 തുന്നലുണ്ട്. വ്യാഴാഴ്ച  11.30നു  വീട്ടിൽ നിന്നു പഞ്ചായത്ത് ഓഫിസിലേക്ക് സ്കൂട്ടറിൽ വരുമ്പോഴാണ് അപകടം. കുറുപ്പന്തറ– തോട്ടുവാ റോഡിൽ കാഞ്ഞിരത്താനം ജംക്‌ഷനു സമീപം വലിയ കുഴിയിലേക്ക് സ്കൂട്ടർ പതിച്ചു.

ലിസി റോഡിലേക്ക് തെറിച്ചുവീണു.പിന്നിലുണ്ടായിരുന്ന ടോറസ് ഏറെ പണിപ്പെട്ട് ഡ്രൈവർ നിർത്തിയതിനാൽ ദുരന്തം ഒഴിവായി. കുറുപ്പന്തറ മുതൽ തോട്ടുവ വരെ റോഡിന്റെ പല ഭാഗത്തും വൻ കുഴികളാണ്.കുഴിയിൽ മഴവെള്ളം നിറയുന്നതോടെ കുഴിയറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുകയാണ്. ഒട്ടേറെ ടിപ്പറുകളും ടോറസുകളും പോകുന്ന റോഡിലെ കുഴിയടയ്ക്കാൻ പൊതുമരാമത്തു വകുപ്പ് തയാറാകുന്നില്ല. പരാതി പറഞ്ഞ് മടുത്തതോടെ ലിസി തന്നെ ഏതാനും മാസം മുൻപ് റോഡിലെ കുഴികൾ നാട്ടുകാരുടെ സഹായത്തോടെ അടച്ചിരുന്നു.

"റോഡിലെ അപകടക്കുഴികളെക്കുറിച്ച് പൊതുമരാമത്ത് വകുപ്പിനെ പല തവണ അറിയിച്ചതാണ്. തലനാരിഴയ്ക്കാണ് ടോറസിനു അടിയിൽ നിന്നു രക്ഷപ്പെട്ടത്. ഇവിടെ അപകടം പതിവാണ്. പല ഭാഗത്തും ആഴത്തിലുള്ള കുഴികളുണ്ട്. ഇനിയെങ്കിലും  നടപടിയുണ്ടാകണം." - ലിസി ജോസ് പഞ്ചായത്തംഗം, മാഞ്ഞൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com